അവശനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു
text_fieldsകൽപറ്റ: അവശനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു. കോട്ടത്തറ -വെങ്ങപ്പള്ളി അതിർത്തിയിലെ മരമൂല കോളനിയിലെ ഗോപിയെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വഴിയരികിൽ അവശനിലയിൽ കാണപ്പെട്ടത്. തുടർന്ന് വ്യാജ കള്ള് കുടിച്ചതാണ് മരണകാരണമെന്നാരോപിച്ച് വെങ്ങപ്പള്ളി വീട്ടിയേരിയിലെ കള്ളുഷാപ്പിനു മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
കള്ള് കുടിച്ച ചിലർക്ക് ഛർദിയും തലകറക്കവുമുണ്ടായതായി നാട്ടുകാർ പറഞ്ഞു. മൂന്നുപേർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ്, എക്സൈസ് സംയുക്ത സംഘം കള്ളുഷാപ്പിലെത്തി പരിശോധന നടത്തി.
അതേസമയം, ഗോപിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നും പറയപ്പെടുന്നുണ്ട്. കള്ളിെൻറ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.