കാടിെൻറ മക്കൾ കാനനവാസനെ ദർശിക്കാനെത്തി
text_fieldsശബരിമല: കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാർകൂടത്തിൽനിന്ന് എത്തിയ കാടിെൻറ മക്കൾ കാനനവാസനെ ദർശിച്ച് സായുജ്യം നേടി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട പർവതപ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വസിക്കുന്ന ഗോത്രവിഭാഗമായ കാണിക്കാരുടെ 101 പേരടങ്ങുന്ന സംഘമാണ് ദർശനത്തിന് ശനിയാഴ്ച രാത്രി 10.30ഓടെ സന്നിധാനത്ത് എത്തിയത്.
കന്നിസ്വാമിയായി ഊരുമൂപ്പൻ മാതേയൻ കാണിയും സംഘവും പതിനെട്ടാംപടി കയറിയെത്തി കാഴ്ചവസ്തുക്കൾ അയ്യപ്പന് സമർപ്പിച്ചു. പൂർവാചാരപ്രകാരം മുളംകുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ, കാട്ടിൽ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും വ്രതശുദ്ധിയോടെ നെയ്തെടുത്ത പൂക്കൂടകൾ, പെട്ടികൾ തുടങ്ങിയ വനവിഭവങ്ങളുമായാണ് സംഘം എത്തിയത്. സന്നിധാനം െപാലീസ് സ്പെഷൽ ഓഫിസർ എ. ശ്രീനിവാസിെൻറ നേതൃത്വത്തിൽ സംഘത്തിന് പ്രത്യേക ദർശന സൗകര്യമൊരുക്കി.
സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘത്തിൽ ഏഴുവയസ്സുള്ള ബാലിക മുതൽ 70 വയസ്സ് വരെയുള്ളവരുണ്ട്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി ആർ. വിനോദ്കുമാറാണ് സംഘത്തെ നയിച്ചത്. തന്ത്രിയെയും മേൽശാന്തിമാരെയും നേരിൽകണ്ട് പ്രസാദം വാങ്ങിയാണ് സംഘം മലയിറങ്ങിയത്.
തീർഥാടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ്
തിരുവനന്തപുരം: കേരള പൊലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, രമേഷ് കുമാര്‍ ഫൗണ്ടേഷന്, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന് എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്ക്യൂ ഇനിഷ്യേറ്റിവിെൻറ നേതൃത്വത്തില്‍ ശബരിമല തീർഥാടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ് സേവനം ആരംഭിക്കും. രോഗികള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ശബരിമലയിലേക്കും തിരിച്ചും സുഗമമായ യാത്രയൊരുക്കുന്നതിനാണിത്.
പുനലൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പമ്പ എന്നിവിടങ്ങളിലായി 50 ഓളം ആംബുലന്‍സുകളുടെ സേവനം ലഭ്യമാകും. സേവനം ആവശ്യമുള്ളവർ അതത് പൊലീസ് സ്റ്റേഷനിലേക്കോ 9188100100 എന്ന എമര്‍ജന്‍സി ആംബുലന്‍സ് നമ്പറിലേക്കോ വിളിച്ച് ബുക്ക് ചെയ്യാം.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ എട്ടിന് കനകക്കുന്നില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. പത്തനംതിട്ടയില്‍ രാവിലെ 11.30ന് അംബുലൻസുകളുടെ സമർപ്പണ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.