ആറളം ഫാമിലെ ഭൂമിയിൽ സ്വകാര്യ സംരംഭകർക്കൊപ്പം പങ്കാളിത്ത കൃഷി, എതിർപ്പുമായി ആദിവാസി ക്ഷേമസമിതി
text_fieldsകണ്ണൂർ: ആറളം ഫാമിൽ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷിക്കെതിരെ എതിർപ്പുമായി ആദിവാസി ക്ഷേമസമിതി. നാളെ കുടിൽ കെട്ടി സമരം തുടങ്ങുമെന്നാണ് സമിതിയുടെ പ്രഖായപനം. പട്ടിക വർഗ വകുപ്പിന്റെ ഭൂമി പാട്ടത്തിന് നൽകി ഫാമിനെ സ്വകാര്യവത്കരിക്കുന്നു എന്നാണ് ആക്ഷേപം.
പട്ടികവർഗ വകുപ്പ് ആദിവാസി ഫണ്ടിൽ നിന്ന് 42 കോടി രൂപ നൽകിയാണ് കേന്ദ്ര സർക്കാരിൽനിന്ന് 7650 ഏക്കർ വരുന്ന ആറളം ഫാം എ.കെ. ആന്റണി സർക്കാർ ഏറ്റെടുത്തത്. ഭൂരഹിതരായ ആദിവാസികളെ പുനരധിവാസത്തിനാണ് കേന്ദ്ര സർക്കാർ ചെറിയ വിലക്ക് ഫാം ഭൂമി കൈമാറിയത്. എന്നാൽ, പിന്നീട് വന്ന ഇടതു സർക്കാർ പകുതി ഭൂമി ഫാം ആയി നിലനിർത്തി പ്രത്യേക കമ്പനി രൂപീകരിച്ചു. പകുതി ഭൂമി ആദിവാസി വിഭാഗങ്ങൾക്ക് പതിച്ചു നൽകി.
പകുതി ആറളം ഫാമിങ് കോർപ്പറേഷന് കീഴിൽ. കോടികൾ മുടക്കിയെങ്കിലും അധികൃതരുടെ നടത്തിപ്പിലെ കെടുകാര്യസ്ഥ കരാണം കോടികളുടെ നഷ്ടത്തിലായി. പട്ടികവർഗ വകുപ്പിൽനിന്ന് കോടികളാണക്കിന് രൂപയാണ് ഫാമിനുവേണ്ടി ചെലവഴിച്ചത്. നേരത്തെ പൈനാപ്പിൾകൃഷിക്ക് ഭൂമി പാട്ടത്തിന് നൽകിയിരുന്നുവെങ്കിലും ഫാമിന് അത് ഗുണം ചെയ്തില്ല. കരാറുകാർ വലിയ ലാഭം കൊയ്തു.
വരുമാനവും തൊഴിലവസരങ്ങളും മുന്നിൽക്കണ്ട് ഫാമിലെ ഭൂമി സ്വകാര്യ സംരംഭകർക്ക് പങ്കാളിത്ത കൃഷിക്കായി നൽകാൻ മാനേജ്മെന്റ് കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ചിരുന്നു. അഞ്ച് സംരംഭകരുമായി കരാറിലെത്തി. ഇതിനെതിരെയാണ് സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തിയത്.
പട്ടിക വർഗ വകുപ്പ് മന്ത്രി പോലും അറിയാതെയാണ് കണ്ണൂർ കലക്ടർ അധ്യക്ഷനായ ഫാം ഭരണ സമിതിയുടെ നീക്കമെന്നും സി.പി.എം ആരോപണം. ആദിവാസി ക്ഷേമ സമിതി നാളെ പാട്ടത്തിന് നൽകിയ സ്ഥലത്ത് കുടിൽ കെട്ടി സമരം തുടങ്ങും. സി.പി.ഐയും കഴിഞ്ഞ ദിവസം സമരത്തിനിറങ്ങിയിരുന്നു. സ്വകാര്യ സരംഭകർക്ക് പാട്ടത്തിന് നൽകിയതിന് പിന്നാലെ ഫാമിലെ മരങ്ങൾ മുറിച്ചുമാറ്റിയതും വിവാദമായിരുന്നു.
ആരോപണങ്ങൾ ഫാം മാനേജ്മെന്റ് തള്ളുകയാണ്. സ്വകാര്യ സംരംഭകരുമായി പങ്കാളിത്ത കൃഷിയിൽ ഏർപ്പെടാൻ ചട്ടങ്ങൾ തടസമല്ലെന്നാണ് അവരുടെ വാദം. ഫാമിനു ലാഭം ഉണ്ടെങ്കിൽ മാത്രമേ കരാർ തുടരൂ എന്നാണ് വ്യവസ്ഥയെന്നും ഭൂമി നഷ്ടമാകില്ലെന്നുമാണ് വിശദീകരണം. ഇരുന്നൂറിലധികം ആദിവാസികൾക്ക് തൊഴിലവസരമെന്നും അറുപത് കോടിയോളം രൂപ ഫാമിനു ലഭിക്കുമെന്നും മാനേജ്മെന്റ് പറയുന്നു. സി.പി.എം തന്നെ നേരിട്ട് സമരത്തിന് ഇറങ്ങിയതോടെ പങ്കാളിത്ത കൃഷി പദ്ധതിയുടെ ഭാവിയിൽ സർക്കാർ നിലപാട് നിർണായകമാകും.
ആറലം ഫാം ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യാതെ കമ്പനി രൂപീകരിച്ചത് ഇടതു സർക്കരാണ്. പട്ടികവർഗ ഉപപദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് ആദിവാസി പുരനധിവാസത്തിന് വാങ്ങിയ ഭൂമി കമ്പിയാക്കിയതിന്റെ ഉത്തരവാദി ഇടുതുപക്ഷമാണ്. അട്ടപ്പാടിയിൽ എ.കെ ബാലൻ മന്ത്രിയായിരിക്കെയാണ് അട്ടപ്പാടി ഫാമിങിങ് സൊസൈറ്റിയുടെ ഭൂമി 35 വർഷത്തെ പാട്ടത്തിന് നൽകാൻ ഒറ്റപ്പാലം മുൻ സബ് കലക്ടർ കരാർ ഒപ്പിട്ടത്. അത് റദ്ദു ചെയ്യാൻ ആദിവാസികൾ ഹൈകോടതി കയറേണ്ടിവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.