ആദിവാസി യുവതിക്ക് അടിമവേല: പട്ടികജാതി–വർഗ കമീഷൻ കേസെടുത്തു
text_fieldsകോഴിക്കോട്: നഗരത്തിലെ വീട്ടിൽ അട്ടപ്പാടി സ്വദേശിനിയായ യുവതി 29 വർഷത്തോളം അടിമ വേല ചെയ്യുന്നതായ പരാതിയിൽ സംസ്ഥാന പട്ടികജാതി-പട്ടിക വർഗ കമീഷൻ സ്വമേധയാ േകെ സടുത്തു. ഇതുസംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം നൽകിയ വാർത്തയുടെ അടിസ്ഥാനത്തി ൽ സംസ്ഥാന വനിത കമീഷനും സംഭവത്തിൽ ഇടപെടാനൊരുങ്ങുകയാണ്. കേെസടുത്തതായി പട്ടി കജാതി-പട്ടികവർഗ കമീഷൻ അംഗം എസ്. അജയ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല കലക്ടറോടും സംസ്ഥാന സാമൂഹിക ക്ഷേമ ഡയറക്ടറോടും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
11ാം വയസ്സ് മുതൽ വീട്ടുജോലി ചെയ്യിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉടൻ സ്ഥലം സന്ദർശിക്കുമെന്നും അജയ്കുമാർ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ മാതൃകാപരമായി നടപടിയെടുത്തില്ലെങ്കിൽ അതും അന്വേഷിക്കും. നാടിനെ ഞെട്ടിക്കുന്ന സംഭവമാണിത്. യുവതിയെ രക്ഷപ്പെടുത്താനാവശ്യമായ നടപടിയുണ്ടാകും. യുവതിയെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെട്ടതായും ഈ മാസം 14ന് കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിനെത്തുേമ്പാൾ അന്വേഷണം നടത്തുമെന്നും വനിത കമീഷൻ അംഗം എം.എസ്. താര പറഞ്ഞു.
കല്ലായ് റെയിൽവേ സ്റ്റേഷനു സമീപമുള്ള വീട്ടിലാണ് 29 വർഷമായി ആദിവാസി യുവതി ദുരിതജീവിതം നയിക്കുന്നത്. ബന്ധുക്കളുടെ അരികിലേക്ക് തിരിച്ചുപോകാൻ പോലുമാവാത്ത യുവതിക്ക് യാതൊരു തിരിച്ചറിയൽ രേഖയുമില്ല. വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നതായും ഈ വീട്ടിൽനിന്ന് രക്ഷപ്പെടണമെന്നും ആദിവാസി യുവതി സമീപത്ത് ജോലിക്കെത്തിയ സ്ത്രീയോട് പറഞ്ഞിരുന്നു.
വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം മൊഴിയെടുക്കാനെത്തിയ െപാലീസ് വീട്ടുകാർക്ക് അനുകൂലമായാണ് പ്രവർത്തിച്ചത്. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ വ്യാപാരസംഘടനയുെട നേതാവായിരുന്ന വീട്ടുടമക്കുള്ള സ്വാധീനം അന്വേഷണത്തിൽ പ്രതിഫലിക്കുന്നതായി ആക്ഷേപമുണ്ട്. പ്രദേശത്തെ എതിർപാർട്ടിയിലെ നേതാവിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടും സഹായം നൽകിയില്ലെന്നും സമീപവാസികൾ പറഞ്ഞു. അടിമവേലയുള്ളതായി അയൽക്കാരും സമ്മതിക്കുന്നുണ്ട്.
വയനാട് സ്വദേശി മൂന്നു ദിവസം മുമ്പ് പരാതി നൽകിയെങ്കിലും ജില്ല ഭരണകൂടം തിങ്കളാഴ്ചയാണ് സംഭവത്തിലിടെപട്ടത്. സബ് കലക്ടർ വി. വിഘ്നേശ്വരിയും തൊഴിൽ, പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യുവതിയുടെ മൊഴിയെടുത്തു. യുവതി എന്തോ പേടിക്കുന്നുെണ്ടന്നും അടിമവേലയില്ലെന്നാണ് മൊഴി നൽകിയതെന്നും വിഘ്നേശ്വരി പറഞ്ഞു. യുവതി തെൻറ ദുരിതങ്ങൾ വിവരിച്ച ഹോംനഴ്സിെൻറ മൊഴിയെടുക്കുന്നതുൾപ്പെടെ വിശദമായ അന്വേഷണം തുടരും. പ്രാഥമിക റിപ്പോർട്ട് ഉടൻ നൽകുെമന്നും സബ്കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.