ആദിവാസി യുവതിയെ തിരിച്ചെത്തിക്കണമെന്ന് വീട്ടുകാർ
text_fieldsകോഴിക്കോട്: കല്ലായിയിലെ വീട്ടിൽ ദുരിതമനുഭവിക്കുന്ന അട്ടപ്പാടി സ്വദേശിനിയായ യുവതിയെ തിരിച്ചെത്തിക്കണമെന്ന് പിതാവും സഹോദരനും. േചച്ചി വീട്ടിലേക്ക് തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് അനിയനും അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ചാവടിയൂരിലെ ത ാമസക്കാരനുമായ മുരുകനും യുവതിയുടെ പിതാവ് രാമനും പറഞ്ഞു. യുവതിയുടെ ദുരവസ്ഥയെ ക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയതിനെ തുടർന്ന് ചാവടിയൂരിലെ വീട്ടിലെത്തിയ ആദി വാസി സംഘടന പ്രവർത്തകരോടാണ് മുരുകനും രാമനും ഇക്കാര്യം പറഞ്ഞത്.
വയനാട്ടിലെ സ ാമൂഹിക പ്രവർത്തകനായ മുജീബ് റഹ്മാൻ അഞ്ചുകുന്ന്, കേരള ട്രൈബൽ െഡവലപ്മെൻറ് സൊസൈറ്റി പ്രവർത്തകരായ മല്ലിക, രാജേശ്വരി, ‘ലോക്മഞ്ച്’ വിപിൻ, ‘ആദി’ എന്ന സംഘടനയുടെ കൗൺസിലർ ഷിബി എന്നിവരാണ് ‘തമ്പ്’ പ്രവർത്തകൻ രാമുവിെൻറ സഹകരണത്തോടെ യുവതിയുടെ വീട്ടിലെത്തിയത്. ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ഇരുള സമുദായക്കാരനായ രാമെൻറ വീട്ടിലെ റേഷൻകാർഡിൽ ഇൗ യുവതിയുടെ പേരുമുണ്ട്.
യുവതിയുടെ വിവാഹമടക്കമുള്ള ഭാവികാര്യങ്ങളും വീട്ടുകാർ ആഗ്രഹിക്കുന്നുണ്ടെന്ന് ആദിവാസി സംഘടന പ്രവർത്തകർ പറഞ്ഞു. മരിക്കുംമുമ്പ് മകളെ ഒരുനോക്ക് കാണാനെങ്കിലും കഴിയുമോയെന്നാണ് രാമെൻറ ചോദ്യം.
ചെറുപ്രായത്തിൽ കോഴിക്കോേട്ടക്ക് ജോലിക്കു പോയശേഷം ചേച്ചിയെ ഒരിക്കൽപോലും സ്വന്തം വീട്ടിലേക്ക് അയച്ചില്ലെന്ന് മുരുകൻ പറയുന്നു. വർഷങ്ങൾക്കുമുമ്പ് അമ്മ രങ്കി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചപ്പോൾ ‘മുതലാളി’യെ അറിയിച്ചെങ്കിലും യുവതിയെ മൃതദേഹം കാണാൻ വിട്ടില്ല. പിന്നീട് പിതാവിെൻറ സഹോദരി ചെല്ലിയും ഭർത്താവ് തോബിയും കോഴിക്കോെട്ടത്തി യുവതിയെ കാണാൻ ശ്രമിച്ചെങ്കിലും ഗേറ്റിന് പുറത്ത് നിന്നാണ് സംസാരിക്കാനായത്.
ജോലിക്ക് നിൽക്കുന്ന വീട്ടുകാരുടെ സമ്മർദം കാരണം, തനിക്ക് ഇവരുമായി ബന്ധമില്ലെന്നാണ് അമ്മാവനോട് യുവതി പറഞ്ഞത്. ആയിരം രൂപ തന്ന് വീട്ടുകാർ തിരിച്ചയച്ചു. ബന്ധമില്ലെങ്കിൽ എന്തിന് പണം തന്നുവെന്നും ഇവർ ചോദിക്കുന്നു. ‘മാധ്യമം’ വാർത്തെയ തുടർന്ന് നല്ലപിള്ള ചമയാനായി കഴിഞ്ഞ ദിവസം 3000 രൂപ യുവതിയുടെ വീട്ടുകാരുടെ പേരിൽ മണി ഒാർഡർ അയച്ചിരുന്നു. ഫെബ്രുവരിയിൽ നൂറു രൂപയും കിട്ടിയതായി ചാവടിയൂർ പോസ്റ്റ്ഒാഫിസിലെ രേഖകൾ വ്യക്തമാക്കുന്നു.
വീട്ടുടമയുടെ ഫോണിൽ വിളിച്ചാൽ യുവതിക്ക് കൈമാറുന്നില്ലെന്നും പരാതിയുണ്ട്. വീട്ടിലില്ലെന്നും ആശുപത്രിയിലാെണന്നാണ് പലപ്പോഴും വീട്ടുടമയുടെ മറുപടി. നിരന്തരം വിളിച്ചശേഷം േഫാൺ കൈമാറിയാലും യുവതിയും സഹോദരെൻറ ഭാര്യയും സംസാരിക്കുന്നത് റെക്കോഡ് ചെയ്യുന്നതും പതിവാണെന്ന് ഇവർ ആരോപിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളെ വീട്ടുജോലി എന്ന നിലയിൽ അടിമവേല ചെയ്യാൻ അനുവദിക്കില്ലെന്ന് സാമൂഹിക പ്രവർത്തക മല്ലിക പറഞ്ഞു. അട്ടപ്പാടിയിെല െപാലീസ് അധികൃതർക്ക് പരാതി നൽകിയ ശേഷം യുവതിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുെമന്ന് ആദിവാസി സംഘടന പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.