'സൈക്കിൾ പോലും ഓടിക്കാനറിയാത്ത ഭർത്താവിനെ അവർ കാർ മോഷ്ടാവാക്കി'
text_fieldsമീനങ്ങാടി (വയനാട്): 'ദീപുവേട്ടൻ അങ്ങനെ ചെയ്യില്ല. ഇതുവരെ ആരെക്കൊണ്ടും ഒരു മോശവും പറയിച്ചിട്ടില്ലാത്തയാളാണ്. സൈക്കിൾപോലും ഓടിക്കാനറിയാത്തയാൾ കാർ മോഷ്ടിച്ചുകൊണ്ടുപോയി എന്നതൊക്കെ പൊലീസുകാർ പടച്ചുണ്ടാക്കിയ പെരുംനുണകളാണ്. അവർ പറയുന്നതുപോലെ പറയാൻ എെൻറ ഭർത്താവിനെ ക്രൂരമായി മർദിച്ച് അവശനാക്കി'-അപ്പാട് അത്തിക്കടവ് പണിയ കോളനിയിലെ കൊച്ചുകൂരയുടെ ഉമ്മറത്തിരുന്ന് പറയുേമ്പാൾ അമ്പിളിക്ക് വാക്കുകളിടറി. ഇതുവരെ സൈക്കിൾപോലും ഓടിക്കുന്നത് അപ്പാട്ടെ നാട്ടുകാർ കണ്ടിട്ടില്ലാത്ത 22കാരനായ ദീപു എന്ന ആദിവാസി യുവാവിനെ കാർ മോഷ്ടിച്ച കുറ്റം ചുമത്തി ജയിലിലടച്ചതിെൻറ അമ്പരപ്പിലാണ് കോളനിവാസികളും.
കോളനിയിലെ രാഘവൻ-ലീല ദമ്പതികളുടെ മകനാണ് ദീപു. കല്ലൂരിലെ ഭാര്യവീട്ടിൽനിന്ന് നവംബർ അഞ്ചിന് സുൽത്താൻ ബത്തേരിയിലേക്ക് പോയ ദീപുവിനെ കാർ മോഷ്ടിച്ചെന്ന കുറ്റത്തിന് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഡ്രൈവിങ് അറിയാത്തയാൾ കാർ സ്റ്റാർട്ടാക്കി പോയെന്ന് കേസെടുത്തത് വിവാദമായപ്പോൾ അതിനു ബലം കിട്ടാനായി മീനങ്ങാടി സ്റ്റേഷനിലെ രണ്ടു കേസുകളിൽ ദീപുവിനെ പ്രതിയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിലൊന്ന് അപ്പാട് ടൗണിൽനിന്ന് ബൈക്ക് മോഷ്ടിെച്ചന്നതാണ്. മറ്റൊന്ന് അപ്പാട്ടെ ഒരു വീട്ടിൽനിന്ന് മൊബൈൽ ഫോണും ആഭരണങ്ങളുമടക്കമുള്ളവ കവർെന്നന്നും.
ദീപു കുഴപ്പക്കാരനെല്ലന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന യുവാവ്. ഇതുവരെ ഒരു കേസിലും പ്രതിയാക്കപ്പെട്ടിട്ടില്ല. ദീപുവിന് ഡ്രൈവിങ് അറിയില്ലെന്ന് നാട്ടുകാരും പറയുന്നു.
എന്നാൽ, അപ്പാട് നിന്ന് മോഷ്ടിച്ച ബൈക്ക് ദീപു മൂന്നു കിലോമീറ്റർ അകലെ മീനങ്ങാടി ടൗണിൽ ഉപേക്ഷിെച്ചന്നാണ് മീനങ്ങാടി പൊലീസ് പറയുന്നത്. ക്രൂരമായി മർദിച്ചാണ് ഈ കുറ്റങ്ങൾ ദീപുവിനെക്കൊണ്ട് സമ്മതിപ്പിച്ചതെന്ന് ഭാര്യയും ബന്ധുക്കളും പറയുന്നു. അപ്പാട് അങ്ങാടിക്കടുത്തുനിന്ന് തൊണ്ടി മുതൽ കണ്ടെടുത്തത് തട്ടിപ്പാണെന്നും അവർ ആരോപിക്കുന്നു. 'ഞങ്ങൾ ബത്തേരി സ്റ്റേഷനിലിരിക്കുേമ്പാഴാണ് ദീപുവിനെ മർദിച്ചത്. ചുണ്ട് പൊട്ടി ചോര വന്നു. അടി കൊണ്ട് ചെവി വല്ലാതെ വേദനിക്കുെന്നന്നും അവൻ കരഞ്ഞുപറഞ്ഞു' -ബന്ധു ബാബു പറഞ്ഞു. ദീപുവിനെ പൊലീസ് മർദിക്കുകയും ജയിലിലടക്കുകയും ചെയ്തതോടെ മാതാവ് ലീല തളർന്ന് ആശുപത്രിയിലാണിേപ്പാൾ.
എന്നാൽ, ചുങ്കം ജങ്ഷനിൽനിന്ന് മദ്യലഹരിയിൽ വണ്ടി മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെയാണ് ദീപുവിനെ അറസ്റ്റ് ചെയ്തതെന്ന് ബത്തേരി എസ്.ഐ ഷജീം 'മാധ്യമ'ത്തോട് പറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. കാർ സ്റ്റാർട്ടാക്കാൻ ഉപയോഗിച്ച താക്കോലും കണ്ടെടുത്തിട്ടുണ്ട്. മദ്യപിക്കുേമ്പാൾ അയാളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും എസ്.ഐ പറഞ്ഞു.
അതേസമയം, യുവാവിനെ കള്ളക്കേസിൽ കുരുക്കി ജയിലിൽ അടച്ച പൊലീസിെൻറ കിരാത നടപടികൾക്കെതിരെ നവംബർ 15ന് വയനാട് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ആദിവാസി വനിത പ്രസ്ഥാനം അധ്യക്ഷ അമ്മിണി കെ. വയനാട് പറഞ്ഞു. ദീപുവിെൻറ ഭാര്യയും ബന്ധുക്കളും ധർണയിൽ അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.