Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാർ...

പൊലീസുകാർ മോഷണക്കുറ്റം ചുമത്തിയ ആദിവാസി യുവാവിന്​ ജാമ്യം

text_fields
bookmark_border
sulthan bathery
cancel
camera_alt

മാനന്തവാടിയിലെ ജില്ല ജയിലിൽനിന്ന്​ പുറത്തിറങ്ങിയ ദീപു (ഇടത്തുനിന്ന്​ രണ്ടാമത്​) ആദിവാസി വനിത പ്രസ്ഥാനം സംസ്ഥാന പ്രസിഡൻറ്​ അമ്മിണി കെ. വയനാട്​, കേരള ദലിത് പാന്തേഴ്സ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സുധീർകുമാർ, ജില്ല സെക്രട്ടറി സുരേഷ് വെണ്ണിയോട് എന്നിവരോടൊപ്പം

സുൽത്താൻ ബത്തേരി: കാർ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച് സുൽത്താൻ ബത്തേരി പൊലീസ് അറസ്​റ്റ്​ ചെയ്ത മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ആദിവാസി യുവാവ് ദീപുവിന് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്​റ്റർ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചു.

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡ്രൈവിങ് അറിയാത്ത യുവാവിനെ കാർ മോഷണക്കേസിൽ അറസ്​റ്റ്​ചെയ്തത് വിവാദമായിരുന്നു. ജാമ്യം ലഭിച്ചതോടെ ദീപു മാനന്തവാടി ജില്ല ജയിലിൽനിന്ന്​ പുറത്തിറങ്ങി.

നവംബർ അഞ്ചിനാണ് സുൽത്താൻ ബത്തേരി പൊലീസ് 22കാരനായ ദീപുവിനെ അറസ്​റ്റ്​ ചെയ്തത്. പിന്നീട്​ മീനങ്ങാടി പൊലീസ്​ രജിസ്​റ്റർ ചെയ്​ത രണ്ടു​ കേസുകളിലും പ്രതിയാക്കി. ദീപുവിനെതിരെയുള്ളത് കള്ളക്കേസാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും തുടക്കത്തിലേ ആരോപിച്ചിരുന്നു.

ദീപുവി​െൻറ അമ്മയുടെ പരാതിയെത്തുടർന്ന്​ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ വയനാട്​ ജില്ല പൊലീസ്​ മേധാവിയോട്​ റിപ്പോർട്ട്​ തേടിയിട്ടുണ്ട്​. അതേസമയം, ദീപു കാർ മോഷ്​ടിക്കാൻ ശ്രമിച്ചുവെന്നതിൽ സുൽത്താൻ ബത്തേരി പൊലീസ് ഉറച്ചുനിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultan BatheryKerala Police
News Summary - tribal youth deepu released on bail
Next Story