പത്ത് പൊതുമേഖല സ്ഥാപനങ്ങളിൽ പട്ടികവർഗക്കാർ പടിക്ക് പുറത്ത്
text_fieldsതിരുവനന്തപുരം: മുന്നാക്ക സംവരണം നടപ്പാക്കാൻ സർക്കാറും പി.എസ്.സിയും ആവേശേത്താടെ മുന്നേറുേമ്പാൾ സമൂഹത്തിൽ പട്ടികവിഭാഗക്കാരുടെ സംവരണ തസ്തികകൾ നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.
സംസ്ഥാനത്തെ 96 പൊതുമേഖല സ്ഥാപനങ്ങളിൽ പട്ടികവർഗത്തിെൻറ 513 ഉം പട്ടികജാതിക്കാരുടെ 166 ഉം ഉൾപ്പെടെ 679 തസ്തിക ഒഴിഞ്ഞുകിടക്കുന്നതായി ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിെൻറ നവംബർ (2020) രണ്ടിലെ അനൗദ്യോഗിക കുറിപ്പ് വെളിപ്പെടുത്തുന്നു.
ഞെട്ടിക്കുന്ന ചില വിവരങ്ങൾകൂടി റിപ്പോർട്ടിലുണ്ട്. പത്ത് സ്ഥാപനങ്ങളിൽ പട്ടികവർഗക്കാരായ ഒരാൾ പോലും ഒരു വിഭാഗത്തിലും ഇല്ല. മൂന്ന് പൊതുമേഖല സ്ഥാപനങ്ങളിൽ എക്സിക്യൂട്ടിവ് തസ്തികകളിൽ പട്ടികവിഭാഗക്കാർ ആരുമില്ല. ഭൂരിഭാഗവും ഒറ്റ തസ്തിക ആയതിനാൽ സംവരണത്തിനായി അവ കൂട്ടാതെയാണിത്.
ലഭ്യമായ കണക്ക് പ്രകാരം പൊതുമേഖല സ്ഥാപനങ്ങളിൽ 1,25,908 സ്ഥിരം ജീവനക്കാരാണുള്ളത്. പട്ടികജാതിക്കാർ 18,883, പട്ടികവർഗക്കാർ 2685. പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 2.13 ശതമാനവും പ്രാതിനിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. എന്നാൽ, ചില സ്ഥാപനങ്ങളിൽ തീരെ ഇല്ല.
കേരള സ്കൂൾ ടീച്ചേഴ്സ് ആൻഡ് നോൺ ടീച്ചിങ് സ്റ്റാഫ് വെൽെഫയർ കോർപറേഷൻ, മൈനോറിറ്റി െഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ എന്നിവ റിപ്പോർട്ട് പോലും നൽകിയിട്ടില്ല.
കശുവണ്ടി വികസന കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ, ടെക്സ്റ്റൈൽസ് കോർപറേഷൻ എന്നിവയിൽ വർക്കർ കാറ്റഗറിയിലും വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി എന്നിവയിൽ വിവിധ കാറ്റഗറികളിലും പട്ടികവർഗ വിഭാഗത്തിലും നിരവധി ഒഴിവ് നികത്താനുണ്ട്.
ഉയർന്ന തസ്തികകൾ: 1443. ഏറെ സ്ഥാപനങ്ങളിലും ഒറ്റ തസ്തിക മാത്രം. പട്ടികജാതിക്കാർ -191. പട്ടിക വർഗം-11. പട്ടികജാതിക്കാരുടെ അഞ്ചും പട്ടികവർഗക്കാരുടെ എട്ടും തസ്തിക ഒഴിവ്.
മിഡിൽ ലെവൽ: ആകെ-10702. പട്ടികജാതി- 1481. പട്ടികവർഗം- 311. പട്ടികജാതിക്കാരുടെ 29ഉം പട്ടികവർഗക്കാരുടെ 15ഉം തസ്തിക ഒഴിവ്.
ലോവർ ലെവൽ: ആകെ -31,768. പട്ടികജാതി- 3099. പട്ടികവർഗം-690. പട്ടികജാതിക്കാരുടെ 88, പട്ടികവർഗക്കാരുടെ 61 തസ്തിക ഒഴിവ്.
വർക്കർ: ആകെ -81,995. പട്ടികജാതി -14112. പട്ടികവർഗം-1683. എസ്.സി 44, എസ്.ടി 429 ഒഴിവ്.
കശുവണ്ടി കോർപറേഷൻ -216, കെ.എസ്.ആർ.ടി.സി 124, റിഹാബിലിറ്റേഷൻ കോർപറേഷൻ 28 എന്നിവയാണ് പട്ടികവർഗക്കാരുടെ ഒഴിവുകൾ കൂടുതലുള്ള സ്ഥാപനങ്ങൾ.
പട്ടികവർഗ ജീവനക്കാരില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ
- ബാംബു കോർപറേഷൻ (114 ജീവനക്കാർ)
- വാഴക്കുളം ആഗ്രോ ആൻഡ് ഫ്രൂട്ട്സ് പ്രോസസിങ് കമ്പനി (96)
- ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെൻറ് കോർപറേഷൻ (222)
- കയർ കോർപറേഷൻ (58)
- ചലച്ചിത്ര വികസന കോർപറേഷൻ (127)
- ഫോം മാറ്റിങ് ഇന്ത്യ ലിമിറ്റഡ് (94)
- പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ (91)
- വ്യവസായ വികസന കോർപറേഷൻ (108)
- സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ (193)
എക്സിക്യൂട്ടിവ് തസ്തികകളിൽ പട്ടികവിഭാഗത്തിന് പ്രാതിനിധ്യമില്ലാത്ത സ്ഥാപനങ്ങൾ
- ഒാേട്ടാ കാസ്റ്റ് (ടോപ് ലെവൽ തസ്തിക 17, മിഡിൽ ലെവൽ 5 -ആകെ 22)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് കേരള (ആകെ 23)
- കേരള മെഡിക്കൽ സർവിസ് കോർപറേഷൻ (ആകെ 34)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.