ജോലിക്കിടെ അപകടത്തിൽ മരിച്ച സി.ആർ.പി.എഫ് ജവാന് നാടിന്‍റെ യാത്രാമൊഴി
text_fieldsശാസ്താംകോട്ട: ഛത്തീസ്ഗഢിലെ കോര്‍ബാ ജില്ലയില്‍ നക്സലൈറ്റ് ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങിവരവേ ബിജാപൂരിനടുത്ത് നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് സൂരജിന്‍റെ മൃതദേഹം സംസ്‌കരിച്ചു. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ഗ്രൂപ്പിലെ കമാന്‍ഡന്‍റിന്‍റെ നേതൃത്വത്തില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം രാവിലെ വിലാപയാത്രയോടെ പതാരം ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മുൻ എം.പി കെ.സോമപ്രസാദ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
തുടര്‍ന്ന് 10.30ന് മൃതശരീരം വീട്ടിലെത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ജില്ല ഭരണകൂടത്തിന് വേണ്ടി എ.ഡി.എം ആർ. ബീനാറാണിയും ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് 12.30ന് സി.ആആര്‍.പി.എഫ് ജവാന്മാരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.