ദാനിഷ്: ഭരണകൂടത്താല്‍ അവഗണിക്കപ്പെട്ട രക്തസാക്ഷിത്വം –സ്പീക്കർ
text_fieldsതിരുവനന്തപുരം: ഭരണകൂടത്താല്‍ അവഗണിക്കപ്പെട്ട രക്തസാക്ഷിത്വമാണ് ദാനിഷ് സിദ്ദീഖിയുടേതെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട റോയിേട്ടഴ്സ് േഫാേട്ടാഗ്രഫർ ദാനിഷ് സിദ്ദീഖിക്ക് പ്രണാമം അർപ്പിച്ചുള്ള ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദാനിഷിെൻറ നിശ്ചലചിത്രം കാമറയില്‍ ക്ലിക്ക് ചെയ്താണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ ഭരണകൂടത്തെയും അതിെൻറ പ്രത്യയശാസ്ത്രത്തെയും നിരന്തരം അലോസരപ്പെടുത്തിയ ചിത്രങ്ങള്‍ പകര്‍ത്തിയ ആളാണ് ദാനിഷെന്ന് സ്പീക്കര്‍ പറഞ്ഞു. അനീതിയെയും സംഘര്‍ഷങ്ങളെയും കാമറക്കണ്ണിലൂടെ ലോകത്തെത്തിക്കാന്‍ കഴിഞ്ഞ ഫോട്ടോഗ്രാഫറായിരുന്നു ദാനിഷെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വാര്‍ത്തകള്‍ക്കോ വിവരണങ്ങള്‍ക്കോ അതീതനായ ഒരു ഫോട്ടോ ജേണലിസ്റ്റായിരുന്നു ദാനിഷ് സിദ്ദീഖിയെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി അനുസ്മരിച്ചു. കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂനിയനുമായി സഹകരിച്ച് ഭാരത് ഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്. ദാനിഷ് പകര്‍ത്തിയ ഫോേട്ടാകളും അദ്ദേഹത്തിെൻറ അന്ത്യയാത്രയുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ്, ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്, വിവിധ മാധ്യമ പ്രവർത്തകർ, ഫോേട്ടാഗ്രാഫർമാർ എന്നിവർ ഓണ്‍ലൈനിലൂടെ ആദരാഞ്ജലിയര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.