യാത്രക്കാരിയുടെ ജീവന് രക്ഷിച്ച ബസ് ജീവനക്കാർക്ക് ആദരം
text_fieldsവളാഞ്ചേരി: ബസ് യാത്രക്കിടെ അസുഖബാധിതയായ ഇരുപതുകാരിയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാരെയും യാത്രക്കാരെയും വലിയകുന്ന് പൗരാവലിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്കി ആദരിച്ചു. ശനിയാഴ്ച കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോയ ‘വാളയാർ’എന്ന ബസിൽ ചങ്കുവെട്ടിയിൽ നിന്ന് കയറിയ നേഴ്സിങ് വിദ്യാർഥിക്കാണ് അസുഖം ബാധിച്ചത്. ഉടൻ തന്നെ ബസ് വലിയകുന്നിലെ ക്ലിനിക്കായ മെഡികെയറില്‍ എത്തിച്ച്. ജീവനക്കാരായ പി. സന്ദീപ്, ടി. നവാസ്, യാത്രക്കാരായ കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ പി. ശിവപ്രസാദ്, ഹോമിയോ ഡോക്ടർ നദാ ഹാരിസ് എന്നിവർ ചേർന്നാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ചികിത്സ ഉറപ്പാക്കി ബന്ധുക്കളെ വിവരം അറിയിച്ചാണ് ജിവനക്കാർ ബസ് സർവിസ് നടത്തിയത്. ഈ സമയം ബസിലുണ്ടായ യാത്രക്കാരും സഹകരിച്ചു.
പെണ്‍കുട്ടിക്ക് ചികിത്സ നല്കിയ വലിയകുന്ന് മെഡികെയറില്‍ നടന്ന അനുമോദന യോഗത്തിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് വളാഞ്ചേരി മേഖല ജോ. സെക്രട്ടറി ടി.പി. അബ്ദുൽ താഹിര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വലിയകുന്ന് യൂനിറ്റ് പ്രസിഡൻറ് മൊയ്തീന്‍കുട്ടി, നടക്കാവില്‍ ഹംസ, ഡോ.അദ്രിജ എസ്.മോഹന്‍, ടി.പി. ഹുസൈന്, അനീഷ് വലിയകുന്ന്, അനൂപ് കോഴിക്കാട്ടിൽ, ടി.പി. ഇസ്മായിൽ, സഹീര്‍ ഇരിമ്പിളിയം തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.