Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന്; ഓട്ടോഡ്രൈവറെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന്; ഓട്ടോഡ്രൈവറെ നാട്ടുകാർ പിടികൂടി
cancel

മട്ടാഞ്ചേരി: കൂടെ വന്ന വികാരിയച്ചനെ കയറ്റാതെ പെൺകുട്ടികളെ മാത്രം കയറ്റി വണ്ടി ഓടിച്ച് കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കടവന്ത്ര സ്വദേശിയായ ഡ്രൈവർ സുമേഷിനെതിരെ പൊലീസ് കേസെടുത്തു.ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

മട്ടാഞ്ചേരി ബസാറിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് അഞ്ച് പെൺകുട്ടികളും വികാരിയച്ചനുമാണ് ബസാറിലെ കൂനൻ കുരിശ് പള്ളിയിൽ പ്രാർഥനക്കെത്തിയത്. ഇവർ മടങ്ങുന്നതിനിടെയാണ് സംഭവം. കുട്ടികൾ കയറിയ ഉടൻ ഡ്രൈവർ ഓട്ടോ എടുത്തു. ഇതോടെ വികാരിയച്ചൻ ബഹളം വെച്ചു. കുട്ടികളുമായി ഡ്രൈവർ കടന്നെന്ന് അഭ്യൂഹം പരന്നു.

ഇതിനിടെ ഡ്രൈവറെ നാട്ടുകാർ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. എന്നാൽ, താൻ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതല്ലെന്നും തന്‍റെ വാഹനം പിന്നോട്ടെടുത്തപ്പോൾ മറ്റൊരു വാഹനത്തിൽ തട്ടുകയും തിടുക്കത്തിൽ ഓട്ടോ എടുക്കുകയുമായിരുന്നെന്നും യാത്രക്കാർ എല്ലാവരും കയറിയെന്ന് കരുതിയാണ് ഓട്ടോ ഓടിച്ചുപോയതെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.അതേസമയം, ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto drivergirlkidnape
News Summary - tried to kidnape the girls away; Locals caught the auto driver
Next Story