ഇന്ധനവില കുറച്ചില്ലെങ്കില്‍ സമരം ശക്തമാക്കും –കെ. സുധാകരന്
text_fieldsതിരുവനന്തപുരം: ഇന്ധനവില കുറയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് കോൺഗ്രസ് നീങ്ങുമെന്നും അത് കാണണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാത്തിരിക്കാമെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ഇന്ധനവില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്ച്ചിെൻറയും ധർണയുടെയും ഭാഗമായി പി.എം.ജിയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില കുറയ്ക്കാൻ തയാറാകാത്ത പിണറായി സര്‍ക്കാറിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാംഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരന് പറഞ്ഞു.
ജനകീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി സർക്കാർ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി ജന. സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തുടങ്ങിയവ ജനങ്ങൾ ചര്‍ച്ച ചെയ്യരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യാപകമായി ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര സർക്കാർ ഓഫിസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഓഫിസിന് മുന്നിലും മാര്‍ച്ചും ധർണയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.