Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃ​ക്കാ​ക്ക​ര...

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അരുൺകുമാറിനായി ചുവരെഴുതി, പിന്നാലെ മായ്​ച്ചു

text_fields
bookmark_border
തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അരുൺകുമാറിനായി ചുവരെഴുതി, പിന്നാലെ മായ്​ച്ചു
cancel
camera_alt

തൃ​ക്കാ​ക്ക​രയിൽ കെ.​എ​സ്. അ​രു​ൺ കു​മാ​റി​ന്‍റെ പേ​രി​ൽ ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ച​പ്പോ​ൾ

Listen to this Article

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യി സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം കെ.​എ​സ്. അ​രു​ൺ​കു​മാ​റി​​ന്‍റെ പേ​ര്​ ഉ​യ​ർ​ന്നതോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചു​വ​രെ​ഴു​ത്ത്​ തു​ട​ങ്ങി. നേ​താ​ക്ക​ൾ സ്ഥി​രീ​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ ചി​ല​യി​ട​ത്ത്​ മാ​യ്ക്കു​ക​യും ചെ​യ്തു. മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ചി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത് മാ​യ്ച്ച​ത്. പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​നു മു​മ്പു​ത​ന്നെ മ​തി​ൽ എ​ഴു​ത്തും മ​റ്റും തു​ട​ങ്ങി​യ​തി​നെ നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി ശാ​സി​ച്ച​താ​യാ​ണ് വി​വ​രം. സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി​യി​രു​ന്നു. ഇ​ത് നീ​ക്കം ചെ​യ്യാ​ൻ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ മു​ഖ​മാ​യ അ​രു​ൺ​കു​മാ​ർ, അ​ഭി​ഭാ​ഷ​ക​നും ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ്ചെ​യ​ർ​മാ​നു​മാ​ണ്. തു​ട​ക്കം മു​ത​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന അ​രു​ൺ​കു​മാ​റി​നാ​യി​രു​ന്നു. കൊ​ച്ചി മേ​യ​ർ എം. ​അ​നി​ൽ​കു​മാ​റി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് വി​വ​രം.

സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​മ​തി ല​ഭി​ച്ച്​ ശേ​ഷ​മാ​കും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പനമെന്ന്​ ഇ.​പി. ജ​യ​രാ​ജ​ൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakara By electionKS Arun Kumar
News Summary - Trikkakara by election LDF candidate KS Arun Kumar wall painting
Next Story