Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃണമൂൽ കോൺഗ്രസ്...

തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്റര്‍ മിൻഹാജ് സി.പി.എമ്മിൽ

text_fields
bookmark_border
തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്റര്‍ മിൻഹാജ് സി.പി.എമ്മിൽ
cancel

പാ​ല​ക്കാ​ട്: പി.​വി. അ​ൻ​വ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന കോ​ഓ​ഡി​നേ​റ്റ​ർ മി​ൻ​ഹാ​ജ് സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു. അ​ന്‍വ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് ബി.​ജെ.​പി​യി​ൽ ചേ​ക്കേ​റു​മെ​ന്ന് ഭ​യ​മു​ള്ള​തി​നാ​ലാ​ണ് ഇ​ട​തു​ചേ​രി​ക്കൊ​പ്പം ചേ​രു​ന്ന​തെ​ന്ന് മി​ൻ​ഹാ​ജ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തൃ​ണ​മൂ​ലി​ലെ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വെ​ച്ച​താ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പി.​വി. അ​ൻ​വ​റി​നെ പാ​ല​ക്കാ​ട്ട് പി​ന്തു​ണ​ച്ച മ​റ്റു പ്ര​വ​ർ​ത്ത​ക​രും സി.​പി.​എ​മ്മി​ൽ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​റി​ന്റെ ഡി.​എം.​കെ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി തു​ട​ക്ക​ത്തി​ൽ രം​ഗ​ത്തു​വ​ന്ന​യാ​ളാ​ണ് മി​ന്‍ഹാ​ജ്. പി​ന്നീ​ട് അ​ൻ​വ​ർ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്‍വ​റു​മാ​യു​ള്ള ബ​ന്ധം ഒ​ഴി​വാ​ക്കി​യെ​ത്തി​യ മി​ന്‍ഹാ​ജി​നെ സ്വീ​ക​രി​ക്കു​ന്ന​താ​യി സി.​പി.​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ന്‍. സു​രേ​ഷ് ബാ​ബു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മി​ന്‍ഹാ​ജി​ന് എ​ല്ലാ സം​ര​ക്ഷ​ണ​വും ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ മി​ന്‍ഹാ​ജി​ന് സ്വീ​ക​ര​ണം ന​ൽ​കി.

എ​ൽ.​ഡി.​എ​ഫ് വി​ട്ട് പി.​വി. അ​ന്‍വ​ര്‍ ഡി.​എം.​കെ രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ള്‍ പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി​കൂ​ടി​യാ​യി​രു​ന്നു മി​ന്‍ഹാ​ജ്. പി​ന്നീ​ട് അ​ന്‍വ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ലേ​ക്കു പോ​യ​പ്പോ​ള്‍ മി​ന്‍ഹാ​ജും കൂ​ടെ​പ്പോ​യി. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ച്ച അ​ന്‍വ​റി​നു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ് മി​ന്‍ഹാ​ജി​ലൂ​ടെ സി.​പി.​എം ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressCPM
News Summary - Trinamool Congress state coordinator Minhaj joins CPM
Next Story