266 വാർഡുകളിൽ ട്രിപ്ൾ ലോക്ഡൗൺ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടെത്തിയ സംസ്ഥാനത്തെ 266 വാർഡുകളിൽ ട്രിപ്ൾ ലോക്ഡൗൺ. നിയന്ത്രണങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയതിെൻറ ഭാഗമായി പ്രതിവാര ഇന്ഫെക്ഷന് പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചാണ് പുതിയ നിയന്ത്രണം.
1000 പേരിൽ 10 പേർക്ക് ഒരാഴ്ചയിൽ കോവിഡ് പോസിറ്റിവായാൽ അവിടങ്ങളിൽ ട്രിപ്ൾ ലോക്ഡൗൺ ഉൾപ്പെടെ കടുത്ത നടപടി സ്വീകരിക്കുന്നതാണ് പുതിയ സംവിധാനം. സംസ്ഥാനത്തെ 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളിലാണ് ഡബ്ല്യു.ഐ.പി.ആര് പത്തിന് മുകളിലുള്ളത്. അതിെൻറ അടിസ്ഥാനത്തിലാണ് അവിടങ്ങളിൽ നിയന്ത്രണം.
ഈ വാർഡുകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ബാധകമായിരിക്കും:
-ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ മാത്രം തുറക്കാം. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെ കടകൾ തുറക്കാം.ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം
-ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കും യാത്ര തടയും. അടിയന്തര വൈദ്യസഹായത്തിനും അവശ്യ വസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിൽ പ്രവേശിക്കുന്നതും തടയും. ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ബാധകമല്ല.
-വാർഡിന് പുറത്ത് നിന്ന് ആവശ്യമായ സാധനങ്ങൾ ആർ.ആർ.ടിമാർ മുഖേന വാങ്ങാം. ഈ വാറഡുകളിലേക്കുള്ള പൊതുപ്രവേശന റോഡിൽ ഗതാഗതം പാടില്ല.
-ദേശീയ, സംസ്ഥാന പാതകളിലൂെട കടന്നുപോകുന്നവർ ഈ വാർഡുകളിൽ വണ്ടികൾ നിർത്തരുത്.
-രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് മണി വെര ഈ വാർഡുകളിൽ യാത്ര പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.