Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തലാഖ് കേസ്...

മുത്തലാഖ് കേസ് കെട്ടിച്ചമച്ചത് -ഉസാം

text_fields
bookmark_border
മുത്തലാഖ് കേസ് കെട്ടിച്ചമച്ചത് -ഉസാം
cancel

കൊടിയത്തൂർ: മുത്തലാഖ് നിയമപ്രകാരം നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്ന് ചെറുവാടി സ്വദേശി ഉസാം പറഞ്ഞു. അവൾ ഇപ്പോ ഴും ത​​െൻറ ഭാര്യയാണ്​. ആഗസ്​റ്റ്​ ഒന്നിന് വീട്ടിൽചെന്ന് മുത്തലാഖ് ചൊല്ലിയെന്ന വാദം കള്ളമാണ്. വിവാഹമോചനം ആവശ്യപ്പെട്ടത് അവളാണെന്നും തനിക്ക് ബന്ധം വേർപ്പെടുത്താൻ താൽപര്യമില്ലായിരുന്നുവെന്നും ഉസാം പറഞ്ഞു.

ജൂലൈ 29ന് വിവാഹബന്ധം തുടർന്നുപോകാൻ താൽപര്യമില്ലെന്നും അതിനാൽ വിവാഹബന്ധം വേർപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് അവർ സ്​റ്റാമ്പ് പേപ്പറിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, താൻ വക്കീൽ മുഖാന്തരം മാത്രമേ വിവാഹബന്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് ഭാര്യയേയും ഭാര്യാപിതാവിനേയും ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഉസാം പറഞ്ഞു.

യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങൾ കള്ളമാണെന്നും യുവതിയുടെ ആവശ്യപ്രകാരം വിവാഹമോചനം നേടാൻ ഇരുവിഭാഗവും ധാരണയിലെത്തിയതാണെന്നും ബന്ധുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstriple talaqkerala first triple talaq case
News Summary - triple talaq case is fabricated says ussam -kerala news
Next Story