മുത്തലാഖ്: കേരളത്തിൽ ആദ്യ കേസെടുത്തു; യുവാവ് അറസ്റ്റിൽ
text_fieldsതാമരശ്ശേരി (കോഴിക്കോട്): മുത്തലാഖ് നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റർ ചെയ്ത ആദ്യ കേസില്‍ യുവാവിനെ പൊലീസ ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ചെറുവാടി ചുള്ളിക്കാപ്പറമ്പ് കണ്ടങ്ങല്‍ ഇ.കെ. ഉസാമിനാണ് (32) ജാമ്യം. മുക്കം കുമാരനല്ലൂര്‍ തടപ്പറപ്പ്, കാരി ഹൗസില്‍ കെ. റജ്ന താമരശ്ശേരി കോടതിയില്‍ നല്‍കിയ പരാതിയില്‍, കോടതി വാറൻറ് പുറപ്പെടുവിക്കുകയും ഉസാമിനെ മുക്കം പൊലീസ് വെള്ളിയാ ഴ്ച അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
മുസ്ലിം വിമൻ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ മാരേജ്) ആക്ട് (2019) ലെ 3, 4 വകുപ്പുകള്‍ പ്രകാരമാണ് യുവതി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. ആഗസ്റ്റ് ഒന്നിന് വൈകീട്ട് ഉസാം റജ്നയുടെ വീട്ടില്‍ചെന്ന് പിതാവിെൻറയും ബന്ധുക്കളുടെയും മുമ്പില്‍വെച്ച് മൂന്നു തലാഖുകള്‍ ഒന്നിച്ച് ചൊല്ലി വിവാഹം ബന്ധം വേർപെടുത്തിയെന്നാണ് യുവതിയുടെ പരാതി.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെ താമരശ്ശേരി ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഉസാമിന് മജിസ്‌ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ദമ്പതികള്‍ വര്‍ഷങ്ങളായി അകന്ന് താമസിക്കുന്നവരാണ്, പരാതിക്കാരിക്ക് മുത്തലാഖ് ചെയ്തതുമായി ബന്ധപ്പെട്ട തെളിവോ മറ്റു രേഖകളോ ഹാജരാക്കാന്‍ കഴിഞ്ഞിെല്ലന്നതും പരാതിയിലെ അവ്യക്തതകളും പരിഗണിച്ചാണ് മജിസ്ര്‌ടേറ്റ് കെ. അല്‍ഫ മാമ്മായ് ജാമ്യം അനുവദിച്ചത്.
ഖത്തറില്‍ ജോലിചെയ്യുന്ന പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്നും യുവതിയെയും സാക്ഷികളെയും സമീപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ജാമ്യ ഉത്തരവിലുണ്ട്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടാൽ മൂന്നുവര്‍ഷം വരെ തടവു ലഭിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.