മുത്തലാഖ് ബില്ലിൽ വോട്ടെടുപ്പ് പ്രതീക്ഷിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsദുബൈ: മുത്തലാഖ് ബിൽ വിഷയത്തിൽ ലോക്സഭയിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചന്ദ്രിക ദ ിനപത്രത്തിന്‍റെ ഗവേണിങ് ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനാണ് കേരളത്തിലെത്തിയതെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെ ക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ബില്ലിന്‍റെ ചർച്ചയിൽ പൂർണമായി പങ്കെടുത്ത ശേഷം ബഹിഷ്കരിക്കാനാണ് ലീഗ് എം .പിമാർ തീരുമാനിച്ചിരുന്നത്. പെട്ടെന്നുള്ള തീരുമാന പ്രകാരമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെടുപ്പ് ഉണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതിൽ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 27ന് ഉച്ചക്ക് ശേഷം ചന്ദ്രിക ദിനപത്രത്തിന്‍റെ സുപ്രധാന ഗവേണിങ് ബോഡി മീറ്റിങ്ങിൽ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. ബന്ധുവിന്‍റെ കല്യാണ സൽകാരത്തിൽ പങ്കെടുത്തത് വലിയ കാര്യമല്ല. കേരളത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ നിരവധി ഉത്താതരവാദിത്തങ്ങൾ തനിക്കുണ്ട്. ചുമതലകൾ ചെയ്തു തീർക്കാൻ സമയം ലഭിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്നുള്ള ഒരു ഇടത് എം.പി ലോക്സഭയിലെ മുത്തലാഖ് ബിൽ ചർച്ചയിൽ പ്രസംഗിച്ചിരുന്നില്ല. ബംഗാളിൽ നിന്നുള്ള മുഹമ്മദ് സലിം മാത്രമാണ് പങ്കെടുത്തത്. മൂന്നിലധികം ഇടതു എം.പിമാരും മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇക്കാര്യത്തിൽ ആർക്കും ഒരു പരാതിയുമില്ല. താൽ സഭയിൽ ഇല്ലാത്തത് ഒരു വിവാദമാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മന്ത്രി ജലീൽ രാജിവെക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തിന് ലഭിച്ച പിടിവള്ളി അവർ ഉപയോഗിക്കുന്നു എന്നേയുള്ളൂ.
ലീഗ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരം പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. അത് പാർട്ടി അച്ചടക്കത്തിന്‍റെ ഭാഗമാണ്. എന്നാൽ, മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാത്ത കേരളത്തിൽ നിന്നുള്ള എം.പി അടക്കമുള്ളവരോട് എന്തു കൊണ്ട് ഇടതുപക്ഷ പാർട്ടികൾ വിശദീകരണം തേടുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇടതുപക്ഷത്തിന്‍റെ കുറ്റവും കുറവും അവർ സ്വയം പരിശോധിക്കണം. അല്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ബിൽ രാജ്യസഭയിൽ പരാജയപ്പെടുകയാണ് ആവശ്യം. ഇതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച രാജ്യസഭയിൽ വരുന്ന ബിൽ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് ഒറ്റക്കെട്ടായി നിൽകുമെന്നും കുഞ്ഞാലിക്കുട്ടി ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.