Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2018 12:19 PM IST Updated On
date_range 17 Jun 2019 5:30 PM ISTമുത്തലാഖ് ബില്ലിനെ എന്തു വില കൊടുത്തും എതിർക്കും -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
ന്യൂഡൽഹി: മുത്തലാഖ് ബില്ലിനെ എന്തു വില കൊടുത്തും എതിർക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ ്ഞാലിക്കുട്ടി എം.പി. ഈ വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. മുത്തലാഖ് ബിൽ അനാവശ്യമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബി.ജെ.പി കൊണ്ടു വരുന്ന ബില്ലാണിത്. മതേതര കക്ഷികൾ ഇതിനെ അനുകൂലിക്കുന്നില്ല. ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന പ്രമേയം അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മുസ് ലിം വ്യക്തി നിയമത്തെ പൊളിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ ശ്രമമാണ് മുത്തലാഖ് ബില്ലെന്ന് രാജ്യസഭാ എം.പി അബ്ദുൽ വഹാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story