യുവതി സന്ദർശനം സംഘ്പരിവാർ സംഘടനകൾ മുൻകൂട്ടി അറിഞ്ഞത് അന്വേഷിക്കുന്നു
text_fieldsകോട്ടയം: ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തുമെന്ന വ ിവരം സംഘ്പരിവാർ സംഘടനകൾക്ക് നേരത്തേ ലഭിച്ചത് രഹസ്യാന്വേഷണവിഭാഗം അന്വേഷിക ്കുന്നു. ഒരു വാർത്ത ചാനലിെൻറ സാന്നിധ്യവും പൊലീസിനെ ഞെട്ടിച്ചു.
സന്ദർശനം ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദേവസ്വം മന്ത്രി ആരോപിച്ച സാഹചര്യത്തിൽ സന്ദർശന വിവരം പ്രതിഷേധക്കാർക്ക് എവിടെനിന്ന് കിട്ടിയെന്നതാവും അന്വേഷിക്കുക.പൊലീസിൽനിന്ന് ചോർന്നതാണെന്ന സംശയവും ഉണ്ട്. മുമ്പും പൊലീസിനെതിരെ ഇത്തരം ആരോപണം ഉയർന്നിരുന്നു.യുവതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടർന്ന് സിറ്റി പൊലീസ് കമീഷണർ ഓഫിസിലും എത്തിയപ്പോൾ സംഘ്പരിവാർ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നതും സർക്കാറിനെയും ഞെട്ടിച്ചിരിക്കുകയാണ്. സുപ്രധാന വിഷയങ്ങളിൽ പൊലീസ് നടപടി ചോരുന്നത് ഗുരുതര സുരക്ഷാ പാളിച്ചയായതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
ശബരിമലക്ക് പോകാൻ മഹാരാഷ്ട്രയിൽനിന്നുള്ള സ്ത്രീകളുടെ സംഘം പുലർച്ച അഞ്ചിനാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ഇക്കാര്യം കേരളത്തിലെ ഒരു ചാനല്‍ മാത്രം അറിഞ്ഞ് പ്രതികരണമെടുത്തുവെന്ന് മന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. കോട്ടയം വഴി ശബരിമലക്ക് പോകുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട ഇവരെ പിന്നീട് കണ്ടത് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലാണ്. ഈ സമയം ഒരു സംഘം പ്രതിഷേധക്കാർ അവിടെ കാത്തുനില്ക്കുകയും അക്രമം നടത്തുകയുമായിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതികളെ സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.