തൃപ്തിയുടെ വരവിൽ അടിമുടി ദുരൂഹത; നാടകമെന്ന് പൊലീസ്
text_fieldsകൊച്ചി: കഴിഞ്ഞവർഷം ശബരിമല ദർശനത്തിനെത്തുകയും പ്രതിഷേധത്തെത്തുടർന്ന് നെടുമ ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് മടങ്ങുകയും ചെയ്ത തൃപ്തി ദേശായിയുടെ ഇത്തവണ ത്തെ വരവിൽ അടിമുടി ദുരൂഹത. ഭൂമാത ബ്രിഗേഡിലെ അഞ്ചംഗ സംഘത്തിനൊപ്പമുള്ള തൃപ്തിയുടെ വരവ് ഇൻറലിജൻസ് വിഭാഗംപോലും അറിഞ്ഞില്ലത്രെ. മുൻകൂട്ടി ആസൂത്രണം ചെയ്ത നാടകമാണ് ചൊവ്വാഴ്ച എറണാകുളം കമീഷണർ ഓഫിസ് പരിസരത്ത് അരങ്ങേറിയതെന്നാണ് പൊലീസും പറയുന്നത്.
പുലർച്ച 4.35ന് വിമാനമിറങ്ങിയ ഇവർ പുറത്തെത്തുേമ്പാൾ മാത്രമാണ് വിവരം അറിയുന്നതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ബി.ജെ.പിയുടെ നിയന്ത്രണത്തിെല മലയാളം ചാനലിെൻറ പ്രവർത്തകർ വരവ് മുൻകൂട്ടി അറിയുകയും വിമാനത്താവളം മുതൽ അനുഗമിക്കുകയും ചെയ്തു. ബി.ജെ.പി, ഹിന്ദു ഹെൽപ്ലൈൻ, ശബരിമല കർമസമിതി പ്രവർത്തകർക്കും തൃപ്തിയുടെ വരവിനെക്കുറിച്ച് യഥാസമയം വിവരം കിട്ടിയതായാണ് സൂചന. കമീഷണർ ഓഫിസിന് മുന്നിലെ പ്രതിഷേധവും തുടർന്നുള്ള സംഭവവികാസങ്ങളുമെല്ലാം പറഞ്ഞുറപ്പിച്ച രീതിയിലായിരുന്നു. എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി.ജി. രാജഗോപാലിെൻറ നേതൃത്വത്തിലായിരുന്നു സമരം. നാമജപവുമായി സ്ത്രീകളടക്കം പ്രതിഷേധം തുടരുന്നതിനിടെ ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു സ്ഥലത്തെത്തി. പൊലീസുമായി സംസാരിച്ച അദ്ദേഹം, യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പിരിഞ്ഞുപോകണമെന്നും സമരക്കാരോട് അഭ്യർഥിച്ചു. നാമജപം അവസാനിപ്പിച്ചെങ്കിലും ആരും പിരിഞ്ഞുപോയില്ല.
എല്ലാമാസവും ശബരിമലയിൽ നട തുറക്കാറുണ്ടെങ്കിലും ഇപ്പോൾ മാത്രം ഇവർ സംഘമായി എത്തിയതിലും വിമാനത്താവളത്തിൽനിന്ന് പമ്പക്ക് പോകാതെ പൊലീസ് സംരക്ഷണം തേടാനെന്ന പേരിൽ കമീഷണർ ഓഫിസിലെത്തി ഹിന്ദു സംഘടനകൾക്ക് സമരത്തിന് അവസരമൊരുക്കിയതിലും ദുരൂഹതയുണ്ട്. സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണിക്കുനേരെ മുളക് സ്പ്രേ പ്രയോഗിച്ചെന്നാണ് ആരോപണം. എന്നാൽ, മാരക മുളക് സ്പ്രേ ആക്രമണത്തിന് ഇരയായതുപോലായിരുന്നില്ല ബിന്ദുവിെൻറ പ്രതികരണം. തളിച്ചത് മറ്റെന്തെങ്കിലും വസ്തുവാകാമെന്നാണ് സംശയം. യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ മാധ്യമശ്രദ്ധ നേടാനും വിഷയം വിവാദമാക്കാനും പ്രതിഷേധക്കാരും യുവതികളും ചേർന്ന് ആസൂത്രിതനാടകം കളിക്കുകയായിരുെന്നന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.