പോകാനുദ്ദേശിച്ചത് പമ്പയിലേക്ക്; പറ്റിച്ചത് ടാക്സി ഡ്രൈവറെന്ന് തൃപ്തി
text_fieldsകൊച്ചി: ശബരിമലയ്ക്ക് പോകാൻ പുലർച്ച വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃപ്തി ദേ ശായിയും സംഘവും കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിൽ എത്തിയത് എങ്ങനെ? പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവർ എത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, തങ്ങളുടെ വര വിന് പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്നും കമീഷണറുടെ ഓഫിസിലേക്ക് വരാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് തൃപ്തി പറയുന്നത്. നെടുമ്പാശ്ശേരിയിൽനിന്ന് നേരെ പമ്പയിലേക്ക് പോകാൻ വാഹനം ബുക്ക് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ച എത്തിയപ്പോഴും പമ്പയിലേക്ക് പോകണമെന്നാണ് ടാക്സി ഡ്രൈവറോട് ആവശ്യപ്പെട്ടത്. എന്നാൽ, അയാൾ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലെത്തിച്ചശേഷം സ്ഥലം വിടുകയായിരുന്നെന്നാണ് തൃപ്തി പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
ശബരിമല ദർശനത്തിന് എത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും രേഖാമൂലം അറിയിച്ചിരുന്നുവെന്ന് തൃപ്തി പറഞ്ഞു. യുവതി പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ തങ്ങൾക്ക് പോകാൻ അവകാശമുണ്ട്. ഇതേക്കുറിച്ച് പല അഭിഭാഷകരോടും അഭിപ്രായം ആരാഞ്ഞ ശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. ക്രമസമാധാനപ്രശ്നമുണ്ടാകാതെ നോക്കേണ്ടത് പൊലീസിെൻറ ചുമതലയാണ്. നിലക്കൽവരെ പൊലീസ് സംരക്ഷണം തരണം. അതിന് കഴിയില്ലെന്ന് പൊലീസ് എഴുതി നൽകിയാൽ മടങ്ങിപ്പോകാം.
സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുണ്ടായിട്ടും സമാധാനാന്തരീക്ഷം തകർക്കേണ്ടെന്ന് കരുതിയാണ് കഴിഞ്ഞവർഷം ദർശനം നടത്താതെ മടങ്ങിയത്. കോടതിയുടെ തീരുമാനം അറിയാനാണ് ഇതുവരെ കാത്തിരുന്നത്. എന്ത് ത്യാഗം സഹിച്ചായാലും ശബരിമലയിലെത്തണമെന്നാണ് തീരുമാനം. സംരക്ഷണം നൽകുന്നതിന് പകരം ആക്രമണ സാധ്യത ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും തൃപ്തി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.