Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗ കേന്ദ്രത്തിലെ...

യോഗ കേന്ദ്രത്തിലെ പീഡനം: പ്രതികൾ കീഴടങ്ങണമെന്ന്​ ഹൈകോടതി

text_fields
bookmark_border
Yoga-Center.
cancel

കൊച്ചി: വിവാദമായ തൃപ്പൂണിത്തുറ കണ്ടനാട് യോഗ സ​െൻററിൽ പെൺകുട്ടികൾ പീഡനത്തിനിരയായ ​കേസിൽ നടത്തിപ്പുകാരൻ മനോ ജ് ഗുരുജി അടക്കം എട്ട്​ പ്രതികൾ 10​ ദിവസത്തിനകം കീഴടങ്ങണമെന്ന്​ ഹൈകോടതി. മനോജ്​ ഗുരുജിക്ക്​ പുറമെ യോഗ കേന്ദ ്രത്തിലെ ജീവനക്കാരായ ശ്രുതി, ചിത്ര കെ. കൃഷ്​ണൻ, സ്​മിത ഭട്ട്​, ടി.എം. സുജിത്​, ബി.എസ്.​ മുരളി, അശ്വതി, ശ്രീ​േജഷ്​ എന ്നിവർ അ​ന്വേഷണ ​ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്നാണ്​ ജസ്​റ്റിസ്​ സുനിൽ തോമസി​​െൻറ ഉത്തരവ്​.

പീഡനത്തിനിരയായ പെൺകുട്ടി ധർമടം പൊലീസിൽ നൽകിയ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. കീഴടങ്ങുന്ന പ്രതികളെ ചോദ്യംചെയ്യാം. അറസ്​റ്റുണ്ടായാൽ മജിസ്​​േ​ട്രറ്റ്​ മുമ്പാകെ ഹാജരാക്കാനും തുടർന്ന്​ അന്നുതന്നെ ഉപാധികളോടെ ജാമ്യം അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്​.

ഇതര മതവിഭാഗത്തിൽപെട്ടവരെ പ്രണയിച്ചതി​​െൻറ പേരിൽ യോഗ കേന്ദ്രത്തിലെത്തിച്ച് പെൺകുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരു​െന്നന്നാണ്​ പരാതി. ഇവിടെ തടങ്കലിലായിരുന്ന പെൺകുട്ടി രക്ഷപ്പെട്ടശേഷം ധർമടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒമ്പത്​ പേർക്കെതിരെയാണ്​ കേസെടുത്തത്. ഒരാളെ നേര​േത്ത അറസ്​റ്റ്​ ചെയ്​തിരുന്നു. മുൻകൂർ ജാമ്യഹരജി പരിഗണിക്കവേ, ഗൗരവമുള്ള കുറ്റകൃത്യമാണെന്നും സംഘം ചേർന്ന്​ പരാതിക്കാരിയെ മർദിച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണം തുടരുന്നതായാണ്​ കേസ്​ ഡയറിയിൽനിന്ന്​ മനസ്സിലായതെന്ന്​ കോടതി പറഞ്ഞു.

എന്നാൽ, ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. ആക്രമിച്ചതായി പരാതിയുണ്ടെങ്കിലും മെഡിക്കൽ റി​പ്പോർട്ടിലില്ല​. എന്നാൽ, സംഭവത്തിനുശേഷം പെൺകുട്ടിയെ മാനസിക ചികിത്സക്ക്​ വിധേയയാക്കിയതായി കാണുന്നുണ്ട്​. ചികിത്സ നടത്തിയ ഡോക്​ടറും പ്രതിപ്പട്ടികയിലുണ്ട്​. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്​ വിലയിരുത്തിയാണ്​ കീഴടങ്ങാൻ ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yoga CentreTripunithura Yoga Centretripunithura yoga centre case
News Summary - tripunithura yoga centre case
Next Story