തൃശൂർ പൂരം: കനത്ത സുരക്ഷ; ആരോഗ്യപ്രശ്നങ്ങളുള്ള ആനകൾക്ക് വിലക്ക്
text_fieldsതൃശൂർ: പൂരത്തിന് ആരോഗ്യപ്രശ്നങ്ങളുള്ള ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന് ന് ജില്ലാ കലക്ടർ ടി.വി അനുപമ. ദേഹത്ത് നീരുള്ള ആനകളെയും മദപ്പാടോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവയെയും മ േയ് 11 മുതൽ 14 വരെ എഴുന്നള്ളിപ്പിക്കരുത്. ശബ്ദം കേട്ടാൽ വിരളുന്ന ആനകളെ പൂരനഗരിയിൽ പ്രവേശിപ്പിക്കരുതെന്നും പാ പ്പാൻമാർ അല്ലാത്തവർ ആനകളെ കൈകാര്യം ചെയ്യരുതെന്നും കലക്ടർ അറിയിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ വിലക്ക് നീക്കിയിട്ടില്ല. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്‍റെ കാര്യം തീരുമാനിക്കും.
13,14 തീയതികളിൽ ഹെലികോപ്ടർ, ഹെലി കാമറ, ഡ്രോൺ, ലേസർ ഗൺ എന്നിവ വടക്കുനാഥ ക്ഷേത്ര മൈതാനത്തും സ്വരാജ് ഗ്രൗണ്ടിലും നിരോധിച്ചിട്ടുണ്ട്. കാഴ്ച മറക്കുന്ന തരത്തിലുള്ള ട്യൂബ് ബലൂണുകൾക്കും നിരോധനം ഏർപ്പെടുത്തി. വൻ ശബ്ദത്തോടെയുള്ള വിസലുകൾ, ഹോൺ, വാദ്യങ്ങൾ എന്നിവക്കും ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി
ബാഗുകൾ കൊണ്ടുവരുന്നതിനും വിലക്കുണ്ട്. ബാഗുകൾ സൂക്ഷിക്കാൻ േക്ലാക്ക് റൂം സൗകര്യം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 12 പോയിൻറുകളിൽ ആംബുലൻസ് സൗകര്യം ഉണ്ടാകും. അകലെ നിൽക്കുന്നവർക്ക് പൂരം കാണുന്നതിന് പൊലീസിെൻറ നേതൃത്വത്തിൽ എൽ.ഇ.ഡി വാളുകൾ ഒരുക്കും. വെടിക്കെട്ട് നടക്കുന്നതിെൻറ 100 മീറ്റർ പരിധിയിൽ നിൽക്കാൻ ആരെയും അനുവദിക്കില്ല. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.