Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആവേശം അല തല്ലി പൂര...

ആവേശം അല തല്ലി പൂര നഗരി; വർണ വിസ്​മയം തീർത്ത്​ കുടമാറ്റം

text_fields
bookmark_border
ആവേശം അല തല്ലി പൂര നഗരി; വർണ വിസ്​മയം തീർത്ത്​ കുടമാറ്റം
cancel

തൃശൂർ: വെയിൽ മങ്ങിയും ഇടക്ക്​ പൊങ്ങിയും പരീക്ഷിച്ചുകൊണ്ടിരുന്നു. ഉള്ളോളം ഉരുക്കുന്ന ചൂട്​ ഓരോ ശരീരത്തില ും ആഴ്​ന്നിറങ്ങി. പക്ഷേ, തൃശ്ശിവപേരൂരിൽ പൂരം കാണാൻ കൂടിയവർ അതൊന്നും അറിഞ്ഞില്ല. കൂട്ടത്തിൽ ചിലർ വെയിലേറ്റ്​ വ ാടി വീണിട്ടും ബാക്കിയുള്ളവർ ഉത്സാഹം കെടാതെ കാഴ്​ചകൾ കണ്ടു നടന്നു; മേളപ്രമാണി സാക്ഷാൽ പെരുവനം കുട്ടൻ മാരാർ ഇടക ്കൊന്ന്​ തളർന്നിട്ടും തിരിച്ചുവന്ന്​ പാണ്ടിയുടെ രൗദ്ര താളത്തിലേക്ക്​ ആവേശത്തോടെ കൊട്ടിക്കയറിയതുപോലെ. ജ നം തൃശൂർ തേക്കിൻകാട്​ മൈതാനത്തും നഗരത്തി​​​​​​െൻറ മുക്കിലും മൂലയിലും പ്രവാഹമായി പരന്ന്​ പൂരമാസ്വദിച്ചു. പല ന ാട്ടിൽനിന്നും വന്നവർക്ക്​ ഓർത്തുവെക്കാൻ ഒരു പൂരം കൂടി.

‘വെയിലും മഞ്ഞുമേൽക്കാതെ’ പുലർച്ചെ വടക്കുന്നാഥന െ വണങ്ങാനെത്തിയ കണിമംഗലം ശാസ്​താവിനൊപ്പംതന്നെ ജനക്കൂട്ടം കൂടി. പ്രധാന പങ്കാളികളായ പാറമേക്കാവി​​​​​​െൻറയും തിരുവമ്പാടിയുടെയും പൂരം വരവ്​ മാത്രമല്ല, എട്ട്​ ഘടക പൂരങ്ങളുടെ നഗരപ്രവേശവും എണ്ണം പറഞ്ഞതായിരുന്നു. ന്യൂജെൻ മ ുതൽ തഴക്കം ചെന്നവർ വരെ നേതൃത്വം നൽകിയ മേളത്തി​​​​​​െൻറ അകമ്പടിയോടെ നാടുണർത്തി ഉച്ച വരെ പൂരങ്ങളോരോന്നായി വ ടക്കുന്നാഥ സന്നിധിയിലേക്ക്​ എത്തിക്കൊണ്ടിരുന്നു.

മഠത്തിൽ വര​െവന്ന വാദ്യഗോപുരം തീർത്ത തിരുവമ്പാടിയുടെ ​ പഞ്ചവാദ്യവും പൂരം പുറപ്പെട്ട്​ വടക്കുന്നാഥ​​​​​​െൻറ ഇലഞ്ഞിത്തറയിൽ പാണ്ടിയുടെ രൗദ്ര ഭംഗി തീർത്ത പാറമേക്കാ വി​​​​​​െൻറ മേളവും മാത്രമല്ല, എട്ട്​ ഘടക പൂരങ്ങളുടെ പൂരവും ആസ്വാദകരുടെ ആവേശമേറ്റി. പെരുവനം കുട്ടൻ മാരാരും കിഴ ക്കൂട്ട്​ അനിയൻ മാരാരും കോങ്ങാട്​ മധുവും ചെർപ്പുളശ്ശേരി ശിവനും പരയ്​ക്കാട്​ തങ്കപ്പൻ മാരാരും നഗരത്തി​​​​​ ​െൻറ ഓരോ തുരുത്തിൽ വാദ്യ-മേള ആ​സ്വാദകരെ ആവേശത്തിലേക്ക്​ കൊട്ടിക്കയറ്റി. തൃശൂർ പൂരത്തി​​​​​​െൻറ മേളഭംഗി കാണ ാനെത്തിയവർ മണിക്കൂറുകൾക്കു മു​െമ്പ ‘സേഫ്​ സോണി’ൽ നിലയുറപ്പിച്ചിരുന്നു.

പൂര പ്രയാണത്തിനിടെ ദേഹാസ്വാസ്ഥ ്യം മൂലം അൽപ്പനേരത്തേക്ക്​ പിൻവാങ്ങിയ പെരുവനം കുട്ടൻമാരാരെന്ന നായക​​​​​​െൻറ അഭാവത്തിൽ തുടങ്ങിയ ഇലഞ്ഞിത്തറ മേളത്തിലേക്ക്​ അദ്ദേഹം എത്തിയത്​ കാണികളെ ആവേശത്തിലാറാടിച്ചു.തിരുവമ്പാടി, പാറമേക്കാവ്​ വിഭാഗങ്ങൾ വടക്കുന്നാ ഥ ക്ഷേത്രത്തി​​​​​​െൻറ തെ​ക്കെ ഗോപുരനട കടന്ന്​ അഭിമുഖമായി അണിനിരന്നതോടെ സന്ധ്യക്ക്​ വിശ്വപ്രസിദ്ധമായ കുട മാറ്റം തുടങ്ങി. വർണങ്ങളും വിസ്​മയങ്ങളും ഇതൾ വിരിച്ച കുടമാറ്റം പൂഴിയിട്ടാൽ വീഴാത്ത വിധം കൂടിനിന്ന കാണികൾ ആർപ് പു വിളിയോടെ ഏറ്റെടുത്തു. പതിവി​ലധികം വൈകി, കുടമാറ്റം അവസാനിക്കാൻ. ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട്​ കഴിഞ്ഞത ോടെ വീണ്ടും രാത്രി പൂരങ്ങളു​െട എഴ​​ുന്നള്ളത്ത്​ കാഴ്​ചകളിലേക്ക്​ നഗരം കണ്ണ്​ തുറന്നുവെച്ചു. ചൊവ്വാഴ്​ച ഉച ്ചക്ക്​ പാറമേക്കാവ്​, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്ന കാഴ്​ചയും കണ്ടേ പൂരപ്രേമികൾ നഗരം വിടുകയുള്ളൂ.



‘ആവി’യായി കനത്ത ചൂട്
തൃശൂര്‍: സൂര്യനും മേഘവും തമ്മിൽ പൂരം കാണാൻ പരസ്​പരം മത്സരിക്കവേ അതിനിടയിൽപെട്ട് ചൂടിൽ ജനം വെന്തുരുകി. പക്ഷേ, പൂരപ്രേമത്തിന്​ മ​ുന്നിൽ ചൂടും പുഴുക്കും ‘ആവി’യായെന്നു മാത്രം. തിങ്കളാഴ്​ച 33.05 ഡിഗ്രി സ​​​​​െൻറിഗ്രേഡാണ്​ രേഖപ്പെടുത്തിയ ചൂട്​. രാവിലെ വിവിധ ഇടങ്ങളിൽ മഴയും ചിലയിടങ്ങളിൽ ചാറലും ഉണ്ടായെങ്കിലും തൃശൂരിൽ സന്തുലിത കാലാവസ്​ഥയോടെയാണ്​ തിങ്കളാഴ്​ച പുലർന്നത്​. ഘടകപൂരങ്ങളുടെ വരവോടെ അന്തരീക്ഷം ഇടക്കിടെ മാറി. പൂരക്കാഴ്ചകളിലേക്ക് മേഘം ഒളികണ്ണ് ഇടത്തോടെ വെയിലിന് ആശ്വാസമായി. നട്ടുച്ച നേരത്ത് ചൂട്​ കനത്തതോടെ താങ്ങാവുന്നതിലും അപ്പുറമായി. എന്നിട്ടുണ്ടോ പുരുഷാരം പിൻമാറുന്നു. ഇലഞ്ഞിത്തറ ​േമളം തുടങ്ങു​േമ്പാൾ വീണ്ടും വെയിലൊന്ന് അയഞ്ഞു. കുടമാറ്റ സമയത്ത്​ സൂര്യനസ്​തമിച്ചിട്ടും ആൾക്കടൽ പുഴുക്കിലകപ്പെട്ടു.പുഴുക്ക് വെള്ളക്കച്ചവടക്കാര്‍ക്ക് കോളായി.

കോര്‍പറേഷന്‍ വക സംഭാരവിതരണ കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. 9,000 ലിറ്റര്‍ തൈരാണ് കോര്‍പറേഷന്‍ വാങ്ങി സംഭാരമാക്കിയത്. മണികണ്ഠലാല്‍, നടുവിലാല്‍, നായ്ക്കനാല്‍, പാറമേക്കാവ്, കോര്‍പറേഷന്‍ ഓഫിസ് പരിസരം എന്നിവിടങ്ങളില്‍ കോര്‍പറേഷന്‍ കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചാണ് സംഭാരം വിതരണം ചെയ്തത്. ജില്ല സഹകരണ ബാങ്ക്, മാരിയൻകാവ് തുടങ്ങിയവരും വെള്ളം വിതരണത്തിൽ സജീവമായിരുന്നു. ഇതുകൂടാതെ ഫേഷന്‍ഫാബ്രിക്സും സേവഭാരതി അടക്കം വിവിധ സന്നദ്ധസംഘടനകളും സംഭാരവും ചുക്കുവെള്ളവും വിതരണം ചെയ്തിരുന്നു.


പൂരാരവത്തിൽ മുങ്ങി തൃശൂർ
തൃശൂര്‍: പുലരിയുടെ പിറവി കാത്തു നൽകുകയായിരുന്നു പുരുഷാരം. പിന്നെ തേക്കിൻകാടിലേക്ക്​ ഒഴുക്കായിരുന്നു. പുരുഷാരം തേക്കിൻകാടിലേക്ക്​ ഒഴുകിയതോടെ പൂരനഗരി സജീവമായി. ചൂടും പുഴുക്കവും വകവെക്കാതെ കുടുംബവുമായാണ്​ ​പൂരപ്രേമികൾ നഗരയിലേക്ക്​ ഒഴുകിയത്​. പ്രധാന പൂരങ്ങളും ഘടകപൂരങ്ങളും കുടമാറ്റവും വെടിക്കെട്ടുമൊ​െക്കയായി മനസുനിറച്ചാണവർ തിരിച്ചത്​. സുരക്ഷയിൽ മുങ്ങിയെങ്കിലും പൂരപെരുമക്ക്​ ഇക്കുറിയും മങ്ങലൊന്നുമുണ്ടായില്ല.

ആയിരങ്ങള്‍ ഒഴുകിയത്തെുന്ന പൂരത്തിനെ അന്നത്തിനുള്ള വകയാക്കാൻ ഇതര സംസ്ഥാന കച്ചവടക്കാരുമുണ്ട്​‍. ബലൂണ്‍ വില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ഞാണിന്മേല്‍ നടക്കുന്ന മധ്യവയസ്കര്‍ വരെ സംഘത്തിലുണ്ട്. തെക്കേ ഗോപുരനടയുടെ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നത് ഇവരാണ്. നാടോടിക്കൂട്ടത്തി​​​​​​െൻറ സർക്കസിനും കാണികൾ ഏറെയാണ്​. ഇതിലും രസകരമാണ് തേക്കിന്‍കാടിന് പുറത്ത് കാല്‍നട വഴിയില്‍ ചുറ്റിനും കൈനോട്ടക്കാരുടെ ബഹളവും. വിദേശ മാധ്യമങ്ങളടക്കമുള്ളവര്‍ പൂരം ഒപ്പിയെടുക്കാ​െനത്തിയിരുന്നു. വിദേശ മാധ്യമങ്ങളടക്കമുള്ളവര്‍ പൂരപ്പറമ്പിലത്തെിയിട്ടുണ്ട്. തല്‍സമയ സംപ്രേഷണത്തിനുള്ള ഒ.ബി വാനുകള്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും എണ്ണം കൂടിയിരിക്കുന്നു.

പൂരം നിറയുന്ന തേക്കിന്‍കാട്ടില്‍ കുലുക്കി സര്‍ബത്താണ് താരം. ഇഞ്ചിയും പച്ചമുളകും നാരങ്ങയും ചേര്‍ന്നുള്ള സാധാരണക്കാരന്‍െറ കോളക്ക് വിദേശിയുടേയടക്കം സര്‍ട്ടിഫിക്കറ്റ്. പൊരിവെയില്‍ പൂരപ്പറമ്പിലെ നാട്ടു കച്ചവടക്കാരന് പൊരിക്കച്ചവടം. പുതുമ പ്രതീക്ഷിച്ചാണ് ഓരോ വര്‍ഷവും പൂരപ്രേമികളത്തെുന്നത്. മറ്റ് ചിലര്‍ക്ക് പൂരമെന്നാല്‍ ജീവിത പ്രതീക്ഷകളാണ്. സ്ത്രീകൾക്കും വിദേശികൾക്കും പൂരം കാണുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പന്തലുകൾ ഏറെ ഉപകാരപ്രദമായി.


തൃശൂരിന്​ ഇങ്ങനെയാവാനേ കഴിയൂ
തൃശൂർ: ഹനഫി മസ്​ജിദിൽനിന്ന്​ നോമ്പ്​ തുറന്ന്​ പൂരം സാമ്പിൾ വെടിക്കെട്ട്​ കണ്ട്​്​ പാവറട്ടി പെരുന്നാൾ കൂടുന്നവനാണ്​ തൃശൂർക്കാരൻ. ഇത്​ സാമ്പിൾ വെടിക്കെട്ട്​ നാളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായ സന്ദേശമാണ്​. അല്ലെങ്കിലും തൃശൂർ അങ്ങനെയാ. എല്ലാവരെയും ഉൾക്കൊള്ളാൻ മാത്രമേ തൃശൂരിനാവൂ. അതുകൊണ്ടാണല്ലോ ഹനഫി ജുമാമസ്​ജിദ്​ അടക്കം നഗരത്തിലെ മസ്​ജിദുകൾ പൂരദിനം കരുതിയിരുന്നത്​. നോമ്പു തുറക്കാൻ കൂടുതൽ ആളു​കളെ മസ്​ജിദ്​ ഭാരവാഹികൾ പ്രതീക്ഷിച്ചിരുന്നു. അവർ വരുമെന്ന്​ ഉറച്ച്​ ഹനഫി ജുമാമസ്​ജിദ്​ നേരത്തെ തന്നെ നോമ്പുതുറ വിഭവങ്ങൾ ഒരുങ്ങിയിരുന്നു. നോമ്പ്​ തുറക്കാൻ അധികം പേരെ മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കം. അതുകൊണ്ട്​ തന്നെ പൂരാരവത്തിനൊപ്പം ഹനഫി മസ്​ജിദിലെ പെരുമകേട്ട നോമ്പുതുറ കഞ്ഞികുടിച്ച്​ കേരളത്തി​​​​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ എത്തിയവർക്ക്​ നോമ്പു തറക്കാനായി.

അതും രാവിലെ മുതൽ പൂരത്തിൽ അലിഞ്ഞവരുടെ ക്ഷീണം പമ്പ കടത്താനാവുന്ന ഔഷധകഞ്ഞിയായിരുന്നു പ്രധാന വിഭവം. നാരങ്ങാവെള്ളം, ഈന്തപ്പഴം, സ്​നാക്​സ്​, പഴങ്ങൾ അടക്കമാണ്​ നോമ്പു തറക്കാൻ നൽകിയത്​. 700 പേരാണ്​ ​പ്രതിദിനം ഹനഫി മസ്​ജിദിൽ നോമ്പു തറക്കാൻ എത്തുന്നത്​. പൂരദിനമായതിനാൽ കച്ചവടസ്​ഥാപനങ്ങൾക്ക്​ അവധിയാണ്​. ഒപ്പം ഓഫിസുകൾക്കും. അതുകൊണ്ടുതന്നെ നാനൂറോളം പേർ നോമ്പു തുറക്കാനുണ്ടാവില്ല. എന്നാൽ നോമ്പ് എടുത്ത പൂരപ്രേമികൾക്കായി ഒട്ടും കുറക്കാതെയാണ്​ വിഭവങ്ങൾ തയാറാക്കിയതെന്ന്​ ഹനഫി ജുമാമസ്​ജിദ്​ ജനറൽസെക്രട്ടറി അബ്​ദുൽബാസിത് ‘മാധ്യമ’ത്തോട്​ പറഞ്ഞു.


പ്രൗഢമായി പാറമേക്കാവി​​​​​െൻറ തിരുവെഴുന്നള്ളത്ത്
തൃശൂർ: സർവാഭരണ വിഭൂഷിതയായി പ്രൗഢിയോടെയായിരുന്നു പാറമേക്കാവി​​​​​െൻറ പൂരം പുറപ്പാട്. ഉച്ചക്ക് പന്ത്രണ്ടോടെ ക്ഷേത്രത്തിൽ പാണ്ടി കൊട്ടിത്തുടങ്ങി. കൃത്യം 12.30ന് ക്ഷേത്രഗോപുരത്തിനുമുന്നില്‍ പട്ടുകുട ചൂടി എഴുന്നള്ളിനിന്ന 14 ആനകളുടെ മധ്യത്തിലേക്ക് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗുരുവായൂർ നന്ദൻ ക്ഷേത്രഗോപുരം കടന്നെഴുന്നള്ളി.

ക്ഷേത്രഗോപുരത്തിനുപുറത്ത് നേരത്തേ തിങ്ങിനിറഞ്ഞ ജനസഞ്ചയം ആര്‍പ്പുവിളികളോടെയും പുഷ്പവൃഷ്​ടിയോടെയുമാണ് പാറമേക്കാവിലമ്മയെ പൂരത്തിന് യാത്രയാക്കാനെത്തിയത്. പെരുവനത്തിനൊപ്പം മുന്നൂറോളം കലാകാരന്മാരും നിരന്നതോടെ ചെമ്പടമേളം കൊട്ടിക്കയറി. മേളത്തി​​​​​െൻറ കാലമാറ്റത്തിനിടയിൽ കൗതുകങ്ങൾ സമ്മാനിച്ച് കുടകളുടെ മാറ്റം. ചെമ്പട കലാശിച്ച് പാണ്ടിയുടെ പെരുക്കം തുടങ്ങിയതോടെ മേളപ്പൂരത്തി​​​​​​െൻറ നിർവൃതിയിലേക്ക് പൂരം ആസ്വാദകരെത്തി. ഒന്നര മണിക്കൂറിലധികം സിരകളിൽ മേളത്തി​​​​​െൻറ ആവേശലഹരി കയറി ആസ്വാദകരുടെ ആഹ്ലാദാരവം. ചെമ്പട പിന്നെ പാണ്ടിയിലേക്കുള്ള കയറ്റം. മേളത്തി​​​​​െൻറ മുറുകലിലും കാലം മാറുന്നതിനിടയിലും കുടമാറ്റം കൗതുകങ്ങൾ. പാണ്ടിയുടെ ഒരു കലാശവും കൂട്ടപ്പെരുക്കവും പൂർത്തിയാക്കിയാണ് ഇലഞ്ഞി ചുവട്ടിലേക്കുള്ള എഴുന്നള്ളിപ്പ് യാത്ര തുടങ്ങിയത്.

മേളം ആസ്വദിച്ച് സംഘാടകനായ മന്ത്രിയും മകനും
തൃശൂർ: പൂരം ഒരുക്കങ്ങൾക്കിടയിലും ആസ്വദിക്കാനായി സംഘാടകൻ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ എത്തി. കൂടെ മകൻ നിരഞ്ജനുമുണ്ടായിരുന്നു. രാവിലെ തന്നെ രണ്ട് ക്ഷേത്രങ്ങളിലും എത്തി ദേവസ്വം പ്രതിനിധികളുമായി സംസാരിച്ച ശേഷം പൂരത്തിലേക്ക് കടന്ന മന്ത്രി തിരുവമ്പാടിയുടെ മഠത്തിൽ വരവിലേക്കായിരുന്നു എത്തിയത്. ഇവിടെ നിന്ന് വീണ്ടും വടക്കുന്നാഥനിലുമെത്തി. ഇതിനിടയിൽ കലക്ടറും കമീഷണറും അടക്കമുള്ളവരുമായി സുരക്ഷ ക്രമീകരണങ്ങളിൽ ചർച്ച നടത്തി. മേയർ അജിത വിജയൻ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തിയുമായും സംസാരിച്ചു. ഇതിനിടയിലായിരുന്നു മന്ത്രിയുടെ പൂരം കൂടൽ. മഠത്തിൽ വരവിൽ മകനൊപ്പം പഞ്ചവാദ്യം ആസ്വദിച്ചു. മേളത്തിൽ ഇഷ്​ടക്കാരനാണ് മകൻ നിരഞ്ജൻ.

ഇതിനിടെ പെരുവനം കുട്ടൻമാരാർ കുഴഞ്ഞു വീണ സംഭവമുണ്ടായപ്പോൾ ഉടൻ ആശുപത്രിയിലേക്കും മന്ത്രിയെത്തി. ഇവിടെ നിന്നും ഇലഞ്ഞിച്ചുവട്ടിലേക്കായിരുന്നു പിന്നീട് യാത്ര. ദിവസങ്ങളായി വിശ്രമമില്ലാത്ത തിരക്കിലായിരുന്നു മന്ത്രി. തെച്ചിക്കോട്ട്കാവ് രാമചന്ദ്ര​​​​​​െൻറ വിലക്കിനെ തുടർന്ന് തൃശൂർ പൂരം പ്രതിസന്ധിയിലായെന്ന് പ്രതീക്ഷിച്ചിരിക്കെ അടിയന്തര ഇടപെടലുകൾ നടത്തി പൂരം സുഗമമാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയതിന് തെക്കേഗോപുര നടയിൽ ആനയുടമകൾ മന്ത്രിയെ ആദരിച്ചിരുന്നു.


തട്ടകങ്ങളുണർത്തി ഘടക പൂരങ്ങൾ
തൃശൂർ: വടക്കുന്നാഥ​​​​​​െൻറ തട്ടകത്തേക്ക് ചെറുപൂരങ്ങൾ എത്തിയതോടെ നഗരം പൂരത്തിലേക്ക്​ മിഴി തുറന്നു. തട്ടകക്കാർക്കൊപ്പം ഘടക ക്ഷേത്രങ്ങളിലെ ദേവീദേവൻ വടക്കുന്നാഥനിലെത്തിയാണ്​ പൂരം കൊണ്ടത്​. തെക്കേ​േഗപുരനടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ കാണാനെത്തിയതോടെ പൂരമായി. പുലർച്ചെ നാലോടെ അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തി​​​​​​െൻറയും അകമ്പടിയോടെ കണിമംഗലം ശാസ്താവ് ക്ഷേത്രത്തിൽ നിന്നെഴുന്നള്ളി. ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തിലെത്തി കോലമിറക്കിവച്ചു. ശേഷം വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. തേക്കിൻകാട് മൈതാനിയിലേക്കു കടന്ന ശാസ്താവി​​​​​​െൻറ പൂരം ക്ഷേത്രമതിൽക്കകത്ത് പടിഞ്ഞാറെനടയിൽ മേളം കലാശിച്ച് കിഴക്കേനടയിലൂടെ എഴുന്നള്ളിപ്പ് പുറത്തുവന്നു. തിരിച്ച് ഇറക്കിപൂജക്കായി കുളശ്ശേരി ക്ഷേത്രത്തിലേക്കു മടങ്ങി.

പനമുക്കുംപിള്ളി ശാസ്താക്ഷേത്രത്തിൽനിന്ന് ആറരയോടെ ഒരാനയും പാണ്ടിമേളവുമായാണ് പുറപ്പെട്ടത്. ചെമ്പുക്കാവ് ഭഗവതി മുന്നാനയുടേയും പഞ്ചവാദ്യത്തി​​​​​​െൻറയും അകമ്പടിയോടെയാണ്​ പുറപ്പെട്ടത്. ലാലൂർ ഭഗവതി മൂന്നാനപ്പുറത്താണ് പുറപ്പെട്ടത്. ഏഴാനപ്പുറത്ത് പഞ്ചവാദ്യവുമായി ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങി നടുവിലാൽ പന്തലിൽ പഞ്ചവാദ്യം മേളത്തിന് വഴിമാറി. തുടർന്ന് ശ്രീമൂലസ്ഥാനത്ത് പൂരം സമാപിച്ചു. ചുരക്കോട്ടുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് രാവിലെ ഏഴിന്​ തുടങ്ങി നടുവിലാൽ പന്തലിൽ നിന്ന് പതിനാലാനയും നൂറോളം വാദ്യകലാകാരൻമാരുടെയും അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തേക്കെത്തി. അയ്യന്തോൾ കാർത്യായിനി ഭഗവതി ഏഴരയോടെ പൂരത്തിനു പുറപ്പെട്ട്​ ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതിയുടെ പൂരം ഒമ്പത് ആനകളും വാദ്യമേളങ്ങളുമായാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്.

സുരക്ഷിത പൂരം​; വിശ്രമമില്ലാത്ത ജാഗ്രതയിൽ പൊലീസ്
തൃശൂർ: കണ്ണിമ ചിമ്മാത്ത ജാഗ്രതയും നിരീക്ഷണവും... പൂരത്തിൽ പൊലീസ് സംവിധാനം വേറിട്ടു നിന്നു. ശ്രീലങ്കൻ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു ഇത്തവണത്തെ പൂരം. തെക്കേ ഗോപുര നടയിൽ തയ്യാറാക്കിയ കൺട്രോൾ റൂമിൽ നിന്നായിരുന്നു മുന്നറിയിപ്പുകൾ നൽകിയിരുന്നത്.

അനധികൃതമായി പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനങ്ങൾ പോലും കൺട്രോൾ റൂമിലെ സി.സി ടി.വി കാമറകളിലൂടെ കണ്ടെത്തിയാൽ ഉടൻ തന്നെ നീക്കം ചെയ്യുന്നതിനുള്ള അറിയിപ്പുകളും അപ്പപ്പോൾ എത്തി. പൂരനഗരിയിൽ എത്തിയവരുടെ ഒരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനുള്ള ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പടിഞ്ഞാറെ നടയിൽ മെറ്റൽ ഡിക്റ്ററ്ററും സ്ഥാപിച്ചിരുന്നു. പൂരപ്രേമികളുടെ ബാഗുകൾ പരിശോധിച്ചെങ്കിലും പിടിച്ചുവെച്ചില്ല. കുപ്പിവെള്ളം അനുവദിക്കില്ലെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും അതിനും കടുത്ത നിയന്ത്രണം ഉണ്ടായില്ല.

മഫ്തിയിൽ വനിത പൊലീസ് അടക്കം രംഗത്ത് ഉണ്ടായിരുന്നു. അത്യാവശ്യ വാഹനങ്ങൾ ഒഴിച്ച് ഒറ്റ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിട്ടിരുന്നില്ല. കമീഷണർ യതിഷ്ചന്ദ്ര, എ.സി.പി വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ 3,500 ഓളം പൊലീസുകാരാണ് സുരക്ഷ നിയന്ത്രിച്ചിരുന്നത്. നാളെ ഉപചാരം ചൊല്ലി പിരിഞ്ഞതിന് ശേഷമേ പൊലീസുകാർക്കും മടങ്ങാനാവൂ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrissur poorammalayalam newskudamaattam
News Summary - Trissur Pooram; kudamaattam- Kerala news
Next Story