തിരുവനന്തപുരത്ത് എ.ഐ.സി.സി നിരീക്ഷകനെ നിയമിച്ചു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിെൻറ പ്രചാരണ പ്രവർത്തനത്തിൽനിന്ന് ചില നേതാക്കളുടെ അണികൾ മാറി നിൽക്കുെന്നന്ന പരാതി പരിഹരിക്കാനായി എ.െഎ.സി.സി പ്രേത്യക നിരീക്ഷകനെ നിയമിച്ചു.
കർഷക കോൺഗ്രസ് ദേശീയ പ്രസിഡൻറ് നാനഭാഗു ഫൽഗുണറാവോ പേഠാളെയെയാണ് നിരീക്ഷകനായി തിരുവനന്തപുരത്തേക്കയച്ചത്. പ്രചാരണത്തിലെ ന്യൂനതകൾ പരിഹരിക്കുന്നത് സംബന്ധിച്ച് എ.െഎ.സി.സിക്ക് അദ്ദേഹം റിപ്പോർട്ട് സമർപ്പിക്കും. കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിെൻറ അധ്യക്ഷതയിൽ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡൻറുമാർ, ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സിയുടെ തെരഞ്ഞെടുത്ത അംഗങ്ങൾ, എം.എൽ.എമാർ എന്നിവരുടെ യോഗം ഞായറാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10ന് വിളിച്ചുചേർത്തിട്ടുണ്ട്.
പ്രചാരണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്ന ശശി തരൂരിെൻറ പരാതിയിൽ എ.െഎ.സി.സി, കെ.പി.സി.സി നേതൃത്വങ്ങൾ നടപടി സ്വീകരിക്കുേമ്പാഴും നേതൃതലത്തിലെ ആശയക്കുഴപ്പം തുടരുകയാണ്. തരൂരിെൻറ പരാതിയിൽ കഴമ്പുണ്ടെന്ന് തുറന്നടിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ എ, െഎ ഗ്രൂപ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുത്തി. ഇതോടെ തെൻറ മുൻ പ്രസ്താവനയിൽ മലക്കം മറിഞ്ഞ മുല്ലപ്പള്ളി ഗ്രൂപ് സമവാക്യത്തിനനുസരിച്ച് അണിനിരന്നു.
‘തിരുവനന്തപുരം മണ്ഡലത്തിലെ പ്രവർത്തനത്തിൽ പൂർണ സംതൃപ്തനാണോയെന്ന് ചോദിച്ചാൽ അല്ലെന്നാണ്’ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. ‘അതുകൊണ്ടുതന്നെയാണ് താൻ അങ്ങോേട്ടക്ക് പോകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹത്തെ തിരുത്തി തിരുവനന്തപുരത്ത് ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞ് എ,െഎ ഗ്രൂപ് നേതാക്കൾ ഒരുപോലെ രംഗെത്തത്തി. അവിടെ ഒരു പ്രശ്നവും ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും പ്രതികരിച്ചു. തോൽക്കുമെന്ന് കണ്ടപ്പോൾ ബി.ജെ.പി അഴിച്ചുവിടുന്ന പ്രചാരണമാണെ’ന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ മുല്ലപ്പള്ളി തിരുത്തി. ‘ഇതു രാഷ്ട്രീയ ഗൂഢാലോചന തന്നെയാണെ’ന്ന് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.