വിമാനത്താവളം അദാനിക്ക് തീറെഴുതിയത് കേരളത്തിെൻറ ആവശ്യം ചെവിക്കൊള്ളാതെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ അഭിമാനമായ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കേന്ദ്രം അദാനിക്ക് നൽകിയത് സർക്കാർ നിയന്ത്രണത്തിൽ തന്നെ നിലനിർത്താൻ കേരളം നടത്തിയ എല്ലാ ശ്രമങ്ങളെയും തള്ളിക്കൊണ്ട്. വിൽപന നീക്കം തുടക്കംമുതൽ കേരളം എതിർത്തിരുന്നു.
ഒടുവിൽ ടെൻഡർ നടത്തി വിൽക്കാൻ െവച്ചപ്പോൾ ട്രിവാൻഡ്രം ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) രൂപവത്കരിച്ച് അതിൽ പെങ്കടുത്തു.
അദാനി നൽകുന്ന അത്രയുംതുക നൽകുംവിധം തീരുമാനമെടുക്കാമെന്ന ഉറപ്പും സംസ്ഥാനം മുന്നോട്ടുെവച്ചു. സ്വകാര്യവത്കരിക്കരുതെന്ന് നിയമസഭ ഒറ്റെക്കട്ടായി ആവശ്യപ്പെടുകയും കത്ത് വഴിയും നേരിട്ടും പലതവണ കേന്ദ്രത്തിന് മുന്നിൽ വിഷയം കൊണ്ടുവരികയും ചെയ്തു. കേരളത്തിെൻറ നിരന്തര എതിർപ്പുമൂലം മെല്ലപ്പോക്ക് ഉണ്ടായെങ്കിലും ഒടുവിൽ വിൽക്കാൻ തന്നെയായി കേന്ദ്ര തീരുമാനം. ഒരു യാത്രക്കാരന് 168 രൂപയാണ് അദാനി ഗ്രൂപ് ടെൻഡറിൽ വാഗ്ദാനം ചെയ്തത്. സംസ്ഥാന സർക്കാർ രൂപവത്കരിച്ച കമ്പനി 135 രൂപ ക്വാട്ട് ചെയ്തു. ടെൻഡറിൽ അദാനിക്കായിരുന്നു മേൽക്കൈ.
എന്നാൽ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തുന്ന പരിചയസമ്പന്നത സംസ്ഥാന സർക്കാറിനുണ്ടായിരുന്നു. ടെൻഡറിൽ വന്ന ഉയർന്ന തുക നൽകാമെന്ന വാഗ്ദാനവും മുന്നോട്ടുെവച്ചു. ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.
കേരളത്തിെല ആദ്യ വിമാനത്താവളമായ തിരുവനന്തപുരത്തിന് 635 ഏക്കർ ഭൂമിയുണ്ട്. തിരുവിതാംകൂർ രാജകുടുംബം 1935ൽ സ്ഥാപിച്ച വിമാനത്താവളത്തിെൻറ ഭൂമിയിന്മേലുള്ള അവകാശം സംസ്ഥാന സർക്കാറിനാണ്.
1991ൽ അന്താരാഷ്ട്ര പദവിയിലേക്കുയർന്നു. ഇതിന് ശേഷമാണ് പുതിയ ടെർമിനൽ വന്നത്. കൂടുതൽ വികസന നടപടികൾ പുരോഗമിക്കവെയാണ് വിൽപന.
തീവെട്ടിക്കൊള്ളയെന്ന് കേരളം
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്ന കേന്ദ്ര തീരുമാനത്തിനെതിരെ എതിർപ്പുമായി സംസ്ഥാന സർക്കാർ. ഇത് തീവെട്ടിക്കൊള്ളയാണെന്നും കേന്ദ്രം തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോവിഡിെൻറ മറവിലെ പകൽകൊള്ളയാണിത്. ആവശ്യമായ തുടർനടപടി സർക്കാർ ഗൗരവമായി ആലോചിക്കും. വിഷയത്തിൽ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവും കേന്ദ്രമന്ത്രി വി. മുരളീധരനും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.