അദാനിബന്ധുവിെൻറ 'സഹായം' മുഖ്യമന്ത്രി നേരിട്ട് ഇടപെെട്ടന്ന് പ്രതിപക്ഷനേതാവ്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട് അദാനിയുടെ ബന്ധുവിെൻറ സ്ഥാപനത്തിൽനിന്ന് നിയമസഹായം തേടിയതിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെെട്ടന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിർക്കുകയും സ്വകാര്യമായി സഹായിക്കുകയും ചെയ്യുന്ന നിലപാട് വഞ്ചനയാണ്. ഇൗ സാഹചര്യത്തിൽ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിെനതിരായ നിയമസഭയിലെ സംയുക്ത പ്രേമയത്തിലെ നിലപാട് തിങ്കളാഴ്ചത്തെ യു.ഡി.എഫ് യോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സിറിൽ അമർചന്ദ് മംഗൾദാസിനും കെ.പി.എം.ജിക്കും ചുമതല ഏൽപിച്ചത്. ലേലത്തിൽ കെ.എസ്.െഎ.ഡി.സി പരാജയപ്പെട്ടതിൽ ഗൂഢാലോചനയുണ്ട്.
ഇന്ത്യയിലെ വലിയ നിയമ സ്ഥാപനം എന്ന് സി.പി.എം പറയുന്ന സ്ഥാപനത്തിന് കോടികളുടെ വെട്ടിപ്പ് നടത്തിയ നീരജ് മോദിയുമായി ബന്ധമുണ്ട്. ലേല നടപടി പുരോഗമിക്കുേമ്പാൾ ഗുജറാത്തിൽനിന്ന് ഡെപ്യൂേട്ടഷൻ കഴിഞ്ഞുവന്ന െഎ.എ.എസുകാരനെ കെ.എസ്.െഎ.ഡി.സി എം.ഡിയാക്കി. ലേലം കഴിഞ്ഞപ്പോൾ നീക്കി. ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിെൻറ പോർട്ട് ഒാഫിസറാണ്. സംസ്ഥാനം തീരുമാനിച്ച തുക മനസ്സിലാക്കിയാണ് അദാനി ഉയർന്ന തുക വാഗ്ദാനം ചെയ്തത്. ശശി തരൂരിെൻറ നിലപാട് തെരഞ്ഞെടുപ്പിന് മുേമ്പ ഉള്ളതാണ്. പുതുമയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ്മിഷൻ കരാർ അഴിമതി സി.ബി.െഎ അന്വേഷിക്കണം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് 27ന് വീടുകളിലും ഒാഫിസുകളിലും യു.ഡി.എഫ് സത്യഗ്രഹം നടത്തും. യു.ഡി.എഫിെൻറ വോട്ട് വാങ്ങി ജയിച്ച് എം.എൽ.എമാരായ േജാസ് കെ. മാണി വിഭാഗം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ഭാവിയിലെ സമീപനം മുന്നണി തീരുമാനിക്കും- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.