തിരുവനന്തപുരം സ്വർണക്കടത്ത്; 50 കിലോ കടത്തിയെന്ന പ്രതിയുടെ മൊഴി പുറത്ത്
text_fieldsകൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി 50 കിലോ സ്വർണം കടത്തിയെന്ന പ്രതിയുടെ മൊഴി പുറത്ത്. കഴിഞ്ഞ േമയ് 13ന് സ്വർണം കൊണ്ടുവരുന്നതിനിടെ ഡി.ആർ.െഎയുടെ പിടിയിലായ കഴക്കൂട്ടം വലിയവിളാകം സ്വദേശിനി സറീനാ ഷാജി ഡി.ആർ.െഎ സീനിയർ ഇൻറലിജൻസ് ഒാഫിസർക്ക് നൽകിയ മൊഴിയിലാണ് ഈ വിവരങ്ങളുള്ളത്.
സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനികളുടെ പങ്കും വ്യക്തമാക്കുന്ന മൊഴിയാണ് പുറത്തുവന്നത്. ദുബൈയിൽ കറാമയിൽ ബ്യൂട്ടി സലൂൺ നടത്തുന്ന സറീന അഭിഭാഷകനായ ബിജു, ദുബൈയിലുള്ള തിരുവനന്തപുരം സ്വദേശി ജിത്തു എന്നിവരുടെ നിർദേശപ്രകാരമാണ് സ്വർണം കടത്തിന് കൂട്ടുനിന്നത്. ബ്യൂട്ടി സലൂണിലേക്ക് കോസ്റ്റ്യൂംസ് നൽകുന്ന പാകിസ്താൻ സ്വദേശിയായ നദീം വഴിയാണ് ജിത്തുവിനെ പരിചയപ്പെട്ടത്. ഫോണിലൂടെ ബന്ധപ്പെട്ട ഇയാൾ സ്വർണക്കടത്തിൽ പങ്കാളിയാവാമോ എന്ന് ചോദിച്ചു.
ആദ്യം വേണ്ടെന്ന് വെച്ചെങ്കിലും ബിജു വിളിച്ച് പ്രശ്നമൊന്നുമില്ലെന്ന് അറിയിച്ചതോടെ സമ്മതം മൂളുകയായിരുന്നു. ഒാരോ തവണയും സ്വർണം കടത്തുന്ന സംഘത്തിനൊപ്പം യാത്ര ചെയ്യുന്നതിന് തിരുവനന്തപുരത്തേക്കും തിരിച്ച് ദുബൈയിലേക്കുമുള്ള ടിക്കറ്റും 2000 ദിർഹമുമായിരുന്നു പ്രതിഫലം. ടിക്കറ്റും വിസയും പ്രതിഫലവും ഏർപ്പാടാക്കിയിരുന്നത് ഒളിവിൽ കഴിയുന്ന വിഷ്ണു സുന്ദരമായിരുെന്നന്നും മൊഴിയിലുണ്ട്. ഫെബ്രുവരി മുതൽ പിടിയിലായ േമയ് 13 വരെ ഒമ്പതുതവണ സ്വർണക്കടത്ത് സംഘത്തിനൊപ്പം യാത്ര ചെയ്തതായി ഇവർ വെളിപ്പെടുത്തി.
ബിജുവിെൻറ ഭാര്യ വിനീതക്കൊപ്പം കൊളംബോ വഴി യാത്ര ചെയ്തപ്പോൾ വിനീത സ്വർണം കടത്തിയതായും പറഞ്ഞു. ബിജു, വിനീത എന്നിവർക്കുപുറമെ ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, ഷാജഹാൻ, പ്രകാശൻ തമ്പി, സംഗീത, വിഷ്ണു സോമസുന്ദരൻ എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.