തിരുവനന്തപുരം വിമാനത്താവളത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന വസ്തുക്കള്‍ രഹസ്യമായി അദാനി ഗ്രൂപ്പിന് കൈമാറി
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിെൻറ മറവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കള്‍ വിപണിമൂല്യം നിശ്ചയിക്കാതെ അദാനി ഗ്രൂപ്പിന് കൈമാറിയതായി ആക്ഷേപം.
കൈമാറ്റം നടത്തിയ സാധനങ്ങളുടെ വിവരങ്ങള്‍ വിവരാവകാശ രേഖകള്‍ വഴി ചോദിച്ചെങ്കിലും രേഖകള്‍ നല്കാന് തയാറാകാതെ എയര്‍പോര്‍ട്ട് അതോറിറ്റിയും കേന്ദ്ര വ്യോമയാന മന്ത്രാലയവും. വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകള്മുതല് ഫയര്‍ഫോഴ്സിെൻറ കീഴില്‍ വരുന്ന വാഹനങ്ങള്‍, എയര്‍പോര്‍ട്ട് ഡയറക്ടറുടെ വാഹനം, ഇതുപോലെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ വരുന്ന ചെറുതും വലുതുമായ നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവയാണ് രഹസ്യമായി മാര്‍ക്കറ്റ് മൂല്യം നിശ്ചയിക്കാതെ തുച്ഛമായ തുകക്ക് അദാനിക്ക് കൈമാറിക്കഴിഞ്ഞത്.
ഇത്തരം കാര്യങ്ങളുടെ മാര്‍ക്കറ്റ് മൂല്യം നിശ്ചയിച്ചാണോ അദാനിക്ക് കൈമാറ്റം നടത്തിയതെന്നും ഇതിെൻറ കൃത്യമായ വിവരങ്ങള്‍ കിട്ടണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിവരാവകാശം നല്‍കിയെങ്കിലും ഇതിെൻറ രേഖകള്‍ കിട്ടണമെങ്കില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കണമെന്ന് നിര്‍ദേശമാണ് വിവരാവകാശം നല്കിയ ആള്‍ക്ക് കിട്ടിയത്. തുടന്ന് വിവരവാകാശ രേഖകള്‍ക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ നടപടിക്രമങ്ങള്‍ നടക്കുന്നത് കാരണം ഇപ്പോള്‍ രേഖകള്‍ തരാന്‍ കഴിയില്ലെന്ന നിര്‍ദേശമാണ് കിട്ടിയത്.
എന്നാല്‍, വിമാത്താവളത്തിലെ സകലസാധനങ്ങളും മാര്‍ക്കറ്റ് മൂല്യം നിശ്ചയിക്കാതെ ഒരുരൂപ നിരക്കില്‍ വിലപിടിപ്പുള്ള കോടികളുടെ സാധനങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറിക്കഴിഞ്ഞു. പൊതുസ്വകാര്യപങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കുള്ള വിമാനത്താവളത്തിെൻറ നടത്തിപ്പ് കരാറാണ് അദാനി നേടിയെടുത്തത്.
വിമാനത്താവള നടത്തിപ്പിെൻറ പ്രാരംഭ നടപടിക്രമങ്ങളുമായി അദാനി ഗ്രൂപ്
ശംഖുംമുഖം: വിമാനത്താവള നടത്തിപ്പിെൻറ പ്രാരംഭ നടപടിക്രമങ്ങളുമായി അദാനി ഗ്രൂപ് തുടക്കം കുറിച്ചു. തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രതിഷേധസമരം നടത്തി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിലൂടെ അദാനി ഗ്രൂപ്പിന് കൈമാറുന്നതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ നിലവിലെ ജീവനക്കാര്‍ മൂന്നുവര്‍ഷം അദാനി ഗ്രൂപ്പിെൻറ ഭാഗമായി മാറുമെന്നതാണ് കരാറിലെ വ്യവസ്ഥ.
ഇൗ കാലാവധി കഴിഞ്ഞാല്‍ ജീവനക്കാര്‍ക്ക് സ്വകാര്യവത്കരണം നടക്കാത്ത എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറാം. അല്ലെങ്കില്‍ തുടര്‍ന്ന് അദാനി ഗ്രൂപ്പിെൻറ ഭാഗമായിതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യാമെന്നാണ് വ്യവസ്ഥ. രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ സ്വകാര്യവത്കരണ നടപടികള്‍ നിര്‍ത്തലാക്കുക, സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി യൂനിയനുകളുടെയും ഓഫിസേഴ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ശംഖുംമുഖത്തെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഓഫിസിന് മുന്‍വശത്ത് ജീവനക്കാര്‍ സമരം നടത്തിയത്.
കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അജിത്കുമാറിെൻറ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധസമരത്തില്‍ കണ്‍വീനര്‍ റോജി, വിവിധ അസോസിയേഷനുകളെ പ്രതിനിധികരിച്ച് പി. സുരേഷ്, എന്‍.ബിജു, ആര്.എ.ഷാജി, എന്‍. സുരേഷ്, സി.വി. പ്രേമന്, ലിഗോ, റോബി ബേബി, വിനാജ് എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിെൻറ സ്വകാര്യവത്കരണ പ്രഖ്യാപനം എത്തിയതുമുതല്‍ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു. സ്വകാര്യവത്കരണത്തിന് എതിരെ ഇവര്‍ നല്കിയ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിെൻറ നടത്തിപ്പ് കരാര്‍.
ഇതിെൻറ ഭാഗമായുള്ള കൈമാറ്റ കരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് നേരത്തേതന്നെ ഒപ്പുെവച്ചിരുന്നു. ആദ്യ ഒരുവര്‍ഷം അദാനി ഗ്രൂപ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തമായി നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകേണ്ടത് കാരണം എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് നീക്കുന്ന ശ്രമത്തിലാണ് അദാനി ഗ്രൂപ്പിെൻറ നീക്കങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.