തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: ഹരജികൾ ഹൈകോടതി തള്ളി
text_fieldsകൊച്ചി: സ്വകാര്യവത്കരണത്തിെൻറ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുകൊടുത്തതിനെതിരായ ഹരജികൾ ഹൈകോടതി തള്ളി. സംസ്ഥാന സർക്കാറും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെൻറ് കോര്പറേഷന്, എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍, മുൻമന്ത്രി എം. വിജയകുമാര്‍ തുടങ്ങിയവരും നല്കിയ ഏഴു ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചാണ് സ്വകാര്യവത്കരണമെന്നും അദാനി ഗ്രൂപ്പുമായുള്ള ടെൻഡർ നടപടികളടക്കം ദുരുപദിഷ്ടമാണെന്നുമായിരുന്നു സർക്കാർ വാദം. എയർപോർട്ട് അതോറിറ്റി ആക്ടിന് വിരുദ്ധമാണ് കൈമാറ്റമെന്ന് പ്രഖ്യാപിക്കുക, ടെൻഡര്‍ നടപടികളടക്കമുള്ള രേഖകള്‍ റദ്ദാക്കുക തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങൾ. 1932ല്‍ തിരുവിതാംകൂര്‍ നല്കിയ 258.06 ഏക്കറിലാണ് വിമാനത്താവളം നിര്‍മിച്ചതെന്നാണ് സർക്കാർ വാദം.
ഈ ഭൂമി ഇപ്പോഴും സര്‍ക്കാർ ഉടമസ്ഥതയിലാണ്. 2003ല്‍ 27 ഏക്കര്‍ പണം മുടക്കി ഏറ്റെടുത്ത് സൗജന്യമായി നല്കി. ആകെ ഭൂമിയില്‍ 0.5756 ഹെക്ടര്‍ മാത്രമാണ് അതോറിറ്റിക്ക് സ്വന്തമായുള്ളത്. വിമാനത്താവള നടത്തിപ്പിനും വികസനത്തിനുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാറിെൻറ ഓഹരിയായി കണക്കാക്കാമെന്നുമുള്ള ഉറപ്പു ലംഘിച്ചാണ് സ്വകാര്യവത്കരണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഹരജികൾ നിയമപരമായി ഹൈകോടതിയിൽ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.