വിമാനത്താവള കൈമാറ്റം: സർക്കാറിനുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ
text_fieldsകൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് ൈകമാറുന്നതിനെതിരായ ഹരജിയിൽ സംസ്ഥാന സർക്കാറിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഹാജരാവും.
കേന്ദ്ര സർക്കാറിനും അദാനി ഗ്രൂപ്പിനും വേണ്ടിയും സുപ്രീം കോടതിയിൽനിന്നുള്ളവർ ഹാജരാകുന്ന പശ്ചാത്തലത്തിൽ കേസിൽ കേരളത്തിലെ അഭിഭാഷകർക്ക് സഹായികളുടെ വേഷം മാത്രമാകും.
അഭിഭാഷകർ സംസ്ഥാനത്തിന് പുറത്തുനിന്നായതിനാൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയേ കേസ് പരിഗണിക്കാനാവൂ. ഈ സാഹചര്യത്തിൽ ഹരജി പരിഗണിക്കുന്നത് നീേണ്ടക്കാമെന്ന ആശങ്ക സർക്കാറിനുണ്ട്.
നിലവിൽ ഹൈകോടതി പരിഗണനയിലുള്ള സംസ്ഥാന സർക്കാറിേൻറതടക്കം ഹരജികൾ തീർപ്പാകുംവരെ വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള അനുമതി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് സംസ്ഥാന സർക്കാർ ഉപ ഹരജി നൽകിയത്.
കേസ് വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിഗണിക്കാൻ സൗകര്യമാവശ്യപ്പെട്ട് ഹൈകോടതി ജുഡീഷ്യൽ രജിസ്ട്രാർക്ക് പ്രത്യേക അപേക്ഷയും നൽകി. സുപ്രീം കോടതി അഭിഭാഷകനെ ചുമതലപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിഗണിക്കേണ്ട ബെഞ്ച് തീരുമാനിച്ചശേഷമേ കേസ് വാദത്തിനെടുക്കാനാവൂ. ഓണാവധിക്ക് മുമ്പ് മൂന്നുദിവസമാണ് ഇനി കോടതി പ്രവർത്തിക്കുക. അവധിക്കുമുമ്പ് കേസ് പരിഗണിക്കാനാവുമോയെന്ന ആശങ്കയും സർക്കാറിനുണ്ട്.
വിമാനത്താവള സ്വകാര്യവത്കരണ നീക്കവും അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറാനുള്ള ടെൻഡർ നടപടികളും ചോദ്യം ചെയ്ത് കഴിഞ്ഞ വർഷം ആഗസ്റ്റിൽ നൽകിയ ഹരജി നേരത്തേ ൈഹകോടതി തള്ളിയിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ഹൈകോടതിയിലേക്കുതന്നെ തിരിച്ചയക്കുകയും ചെയ്തു.
ഈ ഹരജിയിൽ ഉപഹരജിയായാണ് സ്റ്റേ ആവശ്യം സർക്കാർ ഉന്നയിച്ചത്. കഴിഞ്ഞ വർഷം ഈ കേസിൽ സംസ്ഥാന സർക്കാറിന് വേണ്ടി അഡീ. അഡ്വക്കറ്റ് ജനറലാണ് ഹാജരായത്. കേന്ദ്രസർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽതന്നെ എത്തുമെന്നാണ് സൂചന. അദാനി ഗ്രൂപ്പിനും മുതിർന്ന അഭിഭാഷകൻ ഹാജരാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി അഭിഭാഷകെൻറ സാന്നിധ്യം സംസ്ഥാന സർക്കാറും ഉറപ്പുവരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.