എ.ടി.എം തട്ടിപ്പ്: ഒരാൾ കൂടി പിടിയിൽ
text_fieldsതിരുവനന്തപുരം: ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ച് തലസ്ഥാനത്തെ എ.ടി.എമ്മുകളിൽനിന്ന് പണം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. റുമേനിയൻ സ്വദേശിയും കേസിലെ അഞ്ചാം പ്രതിയുമായ അലക്സാണ്ടർ മാരിയാനോയാണ് ഇൻറർപോളിെൻറ സഹായത്തോടെ വെള്ളിയാഴ്ച കെനിയയിൽ പിടിയിലായത്. രഹസ്യ പിൻകോഡ് ഉപയോഗിച്ച് മുംബൈയിൽനിന്ന് പണം പിൻവലിച്ചവരിൽ ഇയാളുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം രണ്ടായി. കേസിലെ മുഖ്യപ്രതിയായ റുമാനിയ ക്രയോവ സ്വദേശി ഗബ്രിയേൽ മരിയനെ (47) കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് മുംബൈയിൽ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങൾ ഇൻറർപോളിന് കേരള പൊലീസ് കൈമാറിയതിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു കേരളത്തെ നടുക്കിയ ‘റോബിൻഹുഡ് മോഡൽ’ എ.ടി.എം കവർച്ച തലസ്ഥാനത്ത് അരങ്ങേറിയത്. വിനോദസഞ്ചാരികൾ എന്ന വ്യാജേന തിരുവനന്തപുരത്തെത്തിയ സംഘം എ.ടി.എം സെൻററിനകത്ത് ഫയർ അലാറം സിസ്റ്റത്തോട് സാമ്യം തോന്നുന്ന രീതിയിെല ഇലക്ട്രിക് ഉപകരണം ഘടിപ്പിച്ചശേഷം ഉപഭോക്താക്കളുടെ എ.ടി.എം കാർഡിെൻറ വിവരങ്ങളും രഹസ്യപിൻകോഡും ശേഖരിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ഗബ്രിയേൽ മരിയനെ കൂടാതെ സുഹൃത്തുകളായ ബോഗ് ബീൻ ഫ്ലോറിൻ, ക്രിസ്റ്റെൻ വിക്ടർ, ഇയോൺ സ്ലോറിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അലക്സാണ്ടർ മാരിയാനോയാണ് മുംബൈയിൽ ഇരുന്ന് ഇവർക്കുവേണ്ട സഹായങ്ങളും എ.ടി.എം വഴി പണം പിൻവലിക്കുകയും ചെയ്തത്. മുംബൈയിലെ വിവിധ എ.ടി.എമ്മുകളിൽനിന്നായി ഏഴുലക്ഷത്തോളം രൂപയാണ് ഇവർ പിൻവലിച്ചത്.
തട്ടിപ്പിനിടെ ഗബ്രിയേലിനെ പിടികൂടാൻ മുംബൈ പൊലീസിന് കഴിഞ്ഞെങ്കിലും മറ്റുള്ളവർ രാജ്യം വിട്ടു. ഇതോടെ ഇൻറർപോൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കെനിയയിൽ പിടിയിലായ അലക്സാണ്ടെറ കേരളത്തിലെത്തിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ ആരംഭിച്ചതായി തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.