ഡ്രോൺ പറത്തിയ ഏജൻസിയെ കണ്ടെത്തി, പൊലീസ് ആസ്ഥാനത്തിന് മുകളിൽ പറത്തിയതാര്?
text_fieldsതിരുവനന്തപുരം: കോവളം ഉൾപ്പെടെ തലസ്ഥാനത്തെ തീരപ്രദേശത്ത് അജ്ഞാത ഡ്രോണ്‍ പറത്ത ിയവരെ പൊലീസ് കണ്ടെത്തി. തീരദേശ റെയില്‍പാത വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തു ന്ന കമ്പനിയുടെ ഡ്രോണ്‍ നിയന്ത്രണം വിട്ട് കോവളം ഭാഗത്തെത്തിയതായാണ് പൊലീസ് അന്വേഷണത ്തില്‍ കണ്ടെത്തിയത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കാന്ശേഷിയുള്ള ഡ്രോണ്‍ ജീവ നക്കാര്‍ കാറിലിരുന്ന് പ്രവര്ത്തിപ്പിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് കോവളം ഭാഗത്തേ ക്ക് പറന്നത്.
മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന ്ന കമ്പനിയാണ് തീരദേശ റെയിൽവേക്ക് സര്‍വേ നടത്തുന്നത്. കമ്പനി അധികൃതരിൽ ചിലരെയും ടാക്സി ഡ്രൈവർമാരെയും ചോദ്യം ചെയ്തതിൽനിന്നാണ് വിവരം ലഭിച്ചത്. വിശദ ചോദ്യം ചെയ്യലിന് ഹാജരാകാൻ കമ്പനി അധികൃതരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, തുമ്പ വി.എസ്.എസ്.സിയുടെ ഭാഗത്തും തിങ്കളാഴ്ച രാത്രി വഴുതക്കാെട്ട പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോൺ പറന്നതിൽ വ്യക്തത വന്നിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് അർധരാത്രിയാണ് കോവളം കടല്‍ത്തീരത്ത് അജ്ഞാത ഡ്രോണ്‍ ക്യാമറ കണ്ടെത്തിയത്. മുൻകൂർ അനുമതിയില്ലാതെയാണ് ഏജൻസി ഡ്രോൺ പറത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതീവ സുരക്ഷാ മേഖലയായ പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തും ഡ്രോണ്‍ പറന്നായി വിവരം ലഭിച്ചെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.നഗരത്തിെൻറ പല ഭാഗത്തും േഡ്രാൺ കാണപ്പെട്ടതായി പറയുന്ന സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും ‘ഓപറേഷൻ ഉഡാൻ’ എന്ന അന്വേഷണത്തിന് പൊലീസ് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട േഡ്രാൺ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. ജനം പരിഭ്രാന്തരാകേണ്ടെന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സഞ്ജയ് കുമാർ ഗുരുഡിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ശംഖുംമുഖം അസി. കമീഷണർക്കാണ് അന്വേഷണ ചുമതല.
ഡ്രോൺ കാമറകൾക്ക് ലൈസൻസ് നിർബന്ധമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോൺ കാമറകൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ പൊലീസ് തീരുമാനം. തലസ്ഥാന നഗരിയിൽ രാത്രി ഡ്രോൺ കാമറ പറന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അനധികൃതമായി ഡ്രോണുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ലൈസൻസ് വേണ്ടാത്ത ചൈനീസ് ഡ്രോണുകൾക്കുവേണ്ടി സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഐ.ജി അശോക് യാദവിെൻറ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണവും പരിശോധനയും നടത്തും.
സംസ്ഥാനത്ത് വ്യാപകമായി ഡ്രോൺ കാമറ ഉപയോഗിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഡ്രോൺ കാമറ ഉപയോഗിക്കുന്നവർ വ്യോമയാന ഡയറക്ടറേറ്റിെൻറ മാർഗനിർദേശം അനുസരിച്ച് രജിസ്ട്രേഷൻ നടത്തണം. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല. സുരക്ഷ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി വേണ്ട.
നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ ഡ്രോണുകള്‍ക്കും വ്യോമയാന ഡയറക്ടറേറ്റ് നൽകുന്ന പെർമിറ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പറും വേണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളൂ.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾെപ്പടെയുള്ള തീരമേഖലകളിൽ അതിജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. ഇൗ സാഹചര്യത്തിൽ, തലസ്ഥാന നഗരിയിൽ തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ പറന്നത് പൊലീസും കേന്ദ്ര ഏജൻസികളും ഗൗരവമായാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.