സ്വർണക്കടത്ത്:പ്രതികൾ പണം വിദേശത്തെത്തിച്ചത് ഹവാല ഇടപാടിലൂടെയെന്ന് കസ്റ്റംസ്
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് വഴി കടത്തുന്ന സ്വർണം വാങ്ങാനുള്ള പണം പ്രതികൾ ഹവാല ഇടപാടിലൂടെയാണ് വിദേശത്തെത്തിച്ചതെന്ന് കസ്റ്റംസ് ഹൈകോടതിയിൽ. സ്വർണക്കടത്തിൽ വൻകിട നിേക്ഷപകരടക്കം കൂടുതൽ പേർക്ക് പങ്കാളിത്തമുണ്ടോയെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇടപാടിന് വൻ തുക മുടക്കിയവരെന്ന് കണ്ടെത്തിയ ചിലരെ പിടികൂടിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് സ്വർണക്കടത്തിൽ ഇവരുടെ പങ്കാളിത്തം വ്യക്തമാണ്.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെെയ കൂടുതൽ പേരുടെ പങ്കാളിത്തം വെളിപ്പെടുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഒമ്പതാം പ്രതി മേഞ്ചരി സ്വദേശി മുഹമ്മദ് അൻവർ, 13ാം പ്രതി കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അബ്ദുൽ ഷമീം, 14ാം പ്രതി കോഴിക്കോട് സ്വദേശി ജിഫ്സൽ എന്നിവരുടെ ജാമ്യഹരജിയിലാണ് വിശദീകരണം. നയതന്ത്ര ബാഗേജുകൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി ഇളവിന് സമർപ്പിച്ച ബിൽ ഓഫ് എൻട്രി നിയമപരമായ ഘടനയിലുള്ളതായിരുന്നില്ലെന്നും മതിയായ രീതിയിെല ഒപ്പുണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിലെ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതി പി.എസ്. സരിത്താണ് പിന്നീട് പ്രതിയായ കെ.ടി. റമീസിെൻറ പങ്കാളിത്തത്തെക്കുറിച്ച് മൊഴി നൽകിയത്. ഇൻറലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് സെയ്തലവി ഇ. എടക്കാടൻ എന്നയാളെ ചോദ്യം ചെയ്തു.
ഹരജിക്കാരിൽ ഒരാളായ മുഹമ്മദ് അൻവർ ഇടപാടിലെ നിക്ഷേപകനും കൂട്ടാളിയുമാണെന്ന് സെയ്തലവി മൊഴി നൽകി. അൻവറിെന ചോദ്യം ചെയ്തപ്പോൾ ഷമീമിെൻറയും ജിഫ്സലിെൻറയും പേരുകൾ വെളിപ്പെടുത്തി. കള്ളക്കടത്ത് ഇടപാടിന് അൻവർ വൻതോതിൽ പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചനയിലെ പങ്കാളിത്തം ഷമീം സമ്മതിച്ചിട്ടുണ്ട്. ജിഫ്സലിെൻറ ബിസിനസ് പങ്കാളികൂടിയാണ് ഷമീം.
ഇന്ത്യയിലേക്ക് വൻതോതിൽ അനധികൃത സ്വർണം കൊണ്ടുവന്നതിലൂടെ ദേശീയസുരക്ഷക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തിയവരാണ് ഹരജിക്കാരായ പ്രതികൾ. വലിയ കള്ളക്കടത്ത് സംഘത്തിെൻറ ഭാഗമാണിവർ. ജാമ്യമില്ലാത്ത കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമമുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കള്ളക്കടത്തുമുതൽ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും വിൽപന നടത്തുകയും ചെയ്യുന്ന വകുപ്പ് ചേർത്ത് കേസെടുത്തത് നിലനിൽക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.