അന്വേഷണ റിപ്പോർട്ട് ഉടൻ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എം. ശിവശങ്കറിെനതിരായ ആക്ഷേപം അന്വേഷിക്കുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. അതിൽ ആശങ്ക വേണ്ട. അന്വേഷണം പ്രഹസനമെന്ന പ്രതിപക്ഷ ആക്ഷേപം തള്ളിയ അദ്ദേഹം, അന്വേഷണം സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട സംഭവങ്ങളിലാെണന്ന് പറഞ്ഞു.
സംസ്ഥാന സർക്കാറിലെ ഉദ്യോഗസ്ഥൻ ചെയ്ത കാര്യങ്ങൾ ശരിയോ തെറ്റോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ആ അന്വേഷണത്തിന് സാധിക്കുക സർക്കാറിനാണ്. ഉദ്യോഗസ്ഥ സംവിധാനത്തിെൻറ തലപ്പത്തെ ചീഫ് സെക്രട്ടറിയുടെയും അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും അന്വേഷണം പ്രഹസനമാവില്ല. പലതും വിളിച്ച് പറയുന്ന പ്രതിപക്ഷം ഇത് കൂടി പറയുന്നുവെന്ന് മാത്രമേയുള്ളൂ. അവർ പറയുന്നതിെൻറ പൊരുൾ മാധ്യമങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസ് പ്രതികളുമായി മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള ബന്ധം മന്ത്രിസഭയോഗം ചർച്ച ചെയ്യേണ്ട വിഷയമെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ടി. ജീലിൽ വിളിക്കും മുമ്പ് യു.എ.ഇ നയതന്ത്ര പ്രതിനിധി അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. റമദാൻ കിറ്റ് മന്ത്രി വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ െഎ.ടി ഫെേലാ ആയിരുന്ന അരുൺ ബാലചന്ദറിന് എതിരെ ഉയർന്ന ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും എൻ.െഎ.എയുടെയും കസ്റ്റംസിെൻറയും പട്ടികയിൽ അവർ പെട്ടുകൊള്ളു’മെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.