സ്വർണക്കടത്ത് കേസ്; സരിത്ത് ജൂലൈ 15 വരെ കസ്റ്റംസ് കസ്റ്റഡിയിൽ
text_fieldsകൊച്ചി: ഡിേപ്ലാമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ ഏഴ് ദിവസത്തേക്ക് കസ്റ്റംസിെൻറ കസ്റ്റഡിയിൽ വിട്ടു. കോൺസുലേറ്റിലെ മുൻ പി.ആർ.ഒ തിരുവനന്തപുരം തിരുവല്ലം ‘മുദ്ര’യിൽ പി.എസ്. സരിത്തിനെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 15 വരെയാണ് കസ്റ്റഡി കാലാവധി.
അങ്കമാലിയിലെ കോവിഡ് പരിശോധന കേന്ദ്രത്തിലെത്തിച്ച് പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ സരിത്തിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേസിെൻറ തുടരേന്വഷണത്തിന് സരിത്തിെൻറ കസ്റ്റഡി അനിവാര്യമാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സരിത്തിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിെൻറ ആവശ്യം.
സരിത്തിെൻറ ഫോൺ വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ സരിത്ത് നശിപ്പിക്കുകയും ഫോൺ ഫോർമാറ്റ് ചെയ്ത് കളഞ്ഞതായും കണ്ടെത്തി. ഇൗ തെളിവുകൾ വീണ്ടെക്കാൻ സൈബർ, ഫോറൻസിക് വിദഗ്ധരുടെ സഹായം ആവശ്യമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.