സ്വർണക്കടത്ത് കേസ്: സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് തിരിച്ചടി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് കസ്റ്റംസ് അന്വേഷണത്തിന് തിരിച്ചടിയാകുന്നു. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് ഭാഗത്ത് സി.സി.ടി.വി ക്യാമറകളില്ലെന്നതാണ് കസ്റ്റംസിന് തിരിച്ചടിയാകുന്നത്. ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ മുതലാണ് കാമറയുള്ളത്. ഇതിലെ ദൃശ്യങ്ങൾ അത്ര വ്യക്തമാകുകയുമില്ല.
അന്വേഷണത്തിന്‍റെ ഭാഗമായി കാർഗോ പരിസരത്ത് ഏതെല്ലാം ആളുകൾ വന്നു എന്നതടക്കമുള്ള കാര്യങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പരിശോധിക്കാമെന്നായിരുന്നു കസ്റ്റംസിന്‍റെ കണക്കുകൂട്ടൽ. ഇതിനായി ജനുവരി മുതലുള്ള ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തെ ദൃശ്യങ്ങൾ മാത്രമേ സൂക്ഷിക്കാറുള്ളുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൈവശമുള്ള ദൃശ്യങ്ങൾ നൽകാമെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു.
അതേ സമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്താനാണ് നിർദേശം. സ്വർണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.