സ്വർണക്കടത്ത്: പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും
text_fieldsകൊച്ചി: വിവാദമായ സ്വർണക്കടത്ത് കേസിൽ പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. ഒന്നാംപ്രതി സരിത്തിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളാണ് രേഖപ്പെടുത്തുക. പ്രതികൾക്ക് എതിരെ നിർണായക തെളിവ് ലഭിച്ചത് ഭാര്യമാരുടെ മൊഴിയിലൂടെയാണ്. പ്രതികൾ പതിനഞ്ചോളം പേരെ വിളിക്കാറുണ്ടെന്നും മൊഴിയുണ്ട്. ഈ പതിനഞ്ചുപേരും നീരീക്ഷണത്തിലാണ്. സാക്ഷിയായ സ്ത്രീകളുടെ ജീവന് സംരക്ഷണം നൽകാൻ എൻ.ഐ.എ നടപടി തുടങ്ങി.
അതേസമയം, കേരളത്തിലെ കോൺസുലേറ്റിെൻറ വിലാസത്തിൽ സ്വർണം എത്തിയത് സംബന്ധിച്ച് യു.എ.ഇ അന്വേഷണം ഉൗർജിതമാക്കി. രാജ്യത്തിെൻറ സൽപ്പേരിന് കളങ്കം വരുന്ന രീതിയിൽ നടന്ന സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരും സഹായിച്ചവരും ആരെന്ന് കണ്ടെത്തുന്നതിനാണ് യു.എ.ഇയുടെ അന്വേഷണം. കോൺസുലേറ്റിെൻറ വിലാസത്തിലുള്ള കാർഗോ ബാഗേജിൽ സ്വർണം എത്തിയതിനെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് കരുതാനാവില്ല എന്ന വിലയിരുത്തലിലാണ് അധികൃതർ. ഇക്കാര്യം ഇന്ത്യയെ അറിയിക്കും.
കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥെൻറ വിലാസത്തിൽ മറ്റൊരു വ്യക്തി അയച്ച പാക്കേജിന് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി ഇല്ല എന്നും അധികൃതർക്ക് ഉത്തരവാദിത്വം ഇല്ല എന്നും നയതന്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി എത്തുന്ന കാർഗോക്കും രാജ്യങ്ങൾ പ്രത്യേക പരിഗണന നൽകാറുണ്ട്. അതൊരു കീഴ്‌വഴക്കമാണ്. അതിനപ്പുറത്തേക്കുള്ള പരിഗണന ആ ബാഗേജിന് നൽകേണ്ടതില്ല എന്നാണ് യു.എ.ഇയുടെ നിലപാട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.