സന്ദീപിെൻറ ബാഗ് തുറന്നു; വിശദാംശം പുറത്തുവിടാതെ എൻ.െഎ.എ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ തുറന്ന് പരിശോധിച്ചു.
ബംഗളൂരുവിൽനിന്ന് ഇയാളെ പിടികൂടുേമ്പാൾ സീൽ ചെയ്ത് കസ്റ്റഡിയിലെടുത്ത ബാഗാണ് പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി പി.കൃഷ്ണകുമാറിെൻറയും പ്രതിഭാഗത്തിനുവേണ്ടി കോടതി നിയമിച്ച അഭിഭാഷകയുടെയും സാന്നിധ്യത്തിൽ പരിശോധിച്ചത്. വൈകീട്ട് നാലിന് തുടങ്ങിയ പരിശോധന ഏഴിനാണ് പൂർത്തിയായത്. പരിശോധനയുടെ മുഴുവൻ നടപടികളും കാമറയിൽ പകർത്തി. ബാഗിൽനിന്ന് ഡയറിയും േപപ്പർ കെട്ടുകളും കണ്ടെടുത്തെന്ന് അന്വേഷണസംഘം പറഞ്ഞു. ഡയറിയിലെ പേജ് നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തുന്ന പ്രക്രിയ രാത്രി ൈവകിയും തുടർന്നു. മറ്റ് വിശദാംശങ്ങൾ എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല.
അതിനിടെ, കസ്റ്റംസിെൻറ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ഒന്നാം പ്രതി പി.എസ്. സരിത്തിനെ തിരികെ കോടതിയിൽ ഹാജരാക്കി. ഇയാളെ ഹാജരാക്കിയ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ( സാമ്പത്തികം) കോടതിയിലെത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥൻ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്യാനുള്ള അപേക്ഷ അടുത്തദിവസം നൽകും. ഹൃദയ ശസ്ത്രക്രിയക്ക് തയാറെടുക്കുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത്ത് കോടതിയെ അറിയിച്ചു. ജയിലിൽ അതിനുള്ള അവസരം നൽകും.
മറ്റൊരു പ്രതി റമീസിനെ അറസ്റ്റ് ചെയ്യാൻ വനം വകുപ്പ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. 2014 ജൂലൈ 30ന് വാളയാറിൽ കടന്ന് മാനുകളെ വേട്ടയാടിയെന്ന കേസിലാണ് അപേക്ഷ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.