സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. സ്വപ്‌ന സുരേഷും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്‍റേതായിരുന്നു. ആറുമാസത്തിനിടയിൽ ഏഴുതവണ ഇത്തരത്തിൽ സ്വർണം കടത്തിയെന്നാണ് വിവരം.
കേസിലെ ഒന്നാം പ്രതി സന്ദീപായിയിരിക്കുമെന്നാണ് വിവരം. സ്വപ്‌ന രണ്ടാം പ്രതിയും സരിത് മൂന്നാം പ്രതിയുമായിരിക്കും. തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായർ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ്. സ്വപ്‌നയും സരിത്തുമായി സന്ദീപിന് ബന്ധമുണ്ടായിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. സന്ദീപിന്‍റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.