സ്വർണ കടത്ത് കേസ്: എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തി; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലെത്തി. 15 പേരടങ്ങുന്ന എൻ.ഐ.എ സംഘമാണ് സെക്രട്ടറിയേറ്റിലെത്തിയത്. ഇവർ പൊതുഭരണ വകുപ്പിലെ സെർവർ റൂമിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെക്രട്ടറിയേറ്റിലെ 82 കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
സ്വർണം കസ്റ്റംസ് പിടികൂടിയ ശേഷം സ്വപ്ന സെക്രട്ടറിയേറ്റിൽ വന്നിട്ടുണ്ടോ, ശിവശങ്കറിെൻറ ഓഫിസിൽ സ്വപ്ന സന്ദർശനം നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര തവണ, എന്നീ കാര്യങ്ങൾ അറിയുന്നതിനാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. സർക്കാർ സംവിധാനങ്ങളെ സ്വപ്ന ദുരുപയോഗം ചെയ്തുവെന്ന തരത്തിൽ ലഭിച്ച വിവരങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കുകയാണ് സെക്രട്ടറിയേറ്റിലെ പരിശോധനയുടെ ലക്ഷ്യം.
നേരത്തേ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും സാേങ്കതിക കാരണങ്ങളാൽ ദൃശ്യങ്ങൾ പകർത്തി നൽകാൻ നിർവാഹമില്ലെന്നും എൻ.ഐ.എക്ക് നേരിൽ വന്ന് പരിശോധിക്കാമെന്നുമായിരുന്നു പൊതുഭരണ വകുപ്പ് നിലപാടെടുത്തത്.
തീ പിടിത്തമുണ്ടായ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗം ഓഫിസിലും എൻ.ഐ.എ പരിശോധന നടത്തും. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് എൻ.ഐ.എ കത്ത് നൽകിയിരുന്നു. ആഗസ്റ്റ് 25നാണ് സെക്രട്ടറിയേറ്റിലെ സാൻഡ്വിച്ച് ബ്ലോക്കിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.