സ്വർണക്കടത്തിൽ ശിവശങ്കറുടെ പങ്ക് വ്യക്തമെന്ന് കസ്റ്റംസ്
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ പങ്കാളിത്തം വ്യക്തമാണെന്ന് കസ്റ്റംസ്. അദ്ദേഹത്തിന് സ്വർണക്കടത്ത് സംഭവം അറിയുക മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫിസിലെ നിർണായക സ്വാധീനം ഉപയോഗപ്പെടുത്തി സ്വർണക്കടത്ത് സംഘത്തിന് സഹായം ചെയ്തതായും കസ്റ്റംസ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ ബോധിപ്പിച്ചു.
ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളക്കടത്ത് അറിഞ്ഞശേഷം അതിനെതിരെ ചെറുവിരൽപോലും അനക്കാതെ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരുമായി ശിവശങ്കറിനുള്ള ബന്ധം വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട്.
യു.എ.ഇ കോൺസുലേറ്റിലെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് കൂട്ടിച്ചേർത്തു.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അർബുദബാധ സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. ജയിലിൽ തുടരുന്നത് ആരോഗ്യപ്രശ്നങ്ങൾ വഷളാക്കും. പ്രതിയുടെ മൊഴിയല്ലാതെ കള്ളക്കടത്തിൽ തെൻറ പങ്ക് സംബന്ധിച്ച ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും ശിവശങ്കർ ബോധിപ്പിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഇ.ഡി കുറ്റപത്രം അപൂർണം, ജാമ്യം നൽകണമെന്ന് ശിവശങ്കർ
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം അപൂർണമെന്ന് എം. ശിവശങ്കർ. പ്രോസിക്യൂഷൻ അനുമതിയില്ലാതെ നൽകിയ കുറ്റപത്രം അപൂർണമായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയിൽ ബോധിപ്പിച്ചത്.
താൻ ഇപ്പോഴും സംസ്ഥാന സർക്കാറിനു കീഴിൽ ജോലി ചെയ്യുന്നതിനാൽ കുറ്റപത്രം നൽകുന്നതിന് മുമ്പ് സർക്കാറിൽനിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടിയിരുന്നു. പ്രോസിക്യൂഷൻ അനുമതിയില്ലാതെ കുറ്റപത്രം നൽകിയതിനാൽ അപൂർണമായി കണക്കാക്കി ജാമ്യം നൽകണമെന്നാണ് ശിവശങ്കറിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.