സ്വര്‍ണക്കടത്ത്: രക്ഷപ്പെടാൻ പ്രതികളുടെ ‘നയതന്ത്രം’
text_fieldsതിരുവനന്തപുരം/കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോൺസുലേറ്റിലെ ഉന്നതരെ പ്രതിക്കൂട്ടിലാക്കി പ്രതികളുടെ മൊഴി. മുഖ്യപ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റംസിന് നൽകിയ മൊഴികളിലാണ് സ്വർണക്കടത്തിന് യു.എ.ഇ കോണ്‍സൽ ജനറലിെൻറയും അറ്റാഷെയുടെയും സഹായം ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയത്. എന്നാൽ, ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നു.
യു.എ.ഇ കോൺസുലേറ്റ് ഉന്നതരുടെ പേരുപറഞ്ഞാൽ ഇരുരാജ്യവും തമ്മിെല നയതന്ത്ര ബന്ധത്തെ ബാധിക്കും. ഇത് അന്വേഷണം മുന്നോട്ടുപോകുന്നതിനും പ്രതിബന്ധങ്ങൾ സൃഷ്ടിക്കും. അതു മുന്നിൽ കണ്ടാണോ ശ്രമം എന്നാണ് സംശയം. അറസ്റ്റിലായപ്പോൾതന്നെ അറ്റാഷെക്കെതിരെ നടപടി എടുക്കാത്തതിനെ സന്ദീപ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിന് മുന്നിലും സന്ദീപ് അത് ആവർത്തിച്ചു. സ്വപ്നയും സമാന മൊഴിയാണ് നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് കേസിൽ ഒരുപങ്കുമില്ലെന്ന് സ്വപ്ന ശനിയാഴ്ചയും ആവർത്തിച്ചു. ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ട്. എന്നാലിത് സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
വെള്ളിയാഴ്ചയാണ് സ്വപ്നയെ എൻ.ഐ.എ ഓഫിസിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തത്. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങളാണ് കസ്റ്റംസിന് മുന്നിലും ഇവർ ആവർത്തിച്ചത്. അതേസമയം, കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ സഹായം സ്വർണക്കടത്തിന് ലഭിച്ചതായി സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ തവണ സ്വർണം കടത്തുേമ്പാഴും ഇവർക്ക് 1,500 ഡോളർ വീതം നൽകിയിരുന്നു. 2019 ജൂലൈ മുതലാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചത്. റമീസ്, സരിത്ത്, സന്ദീപ് എന്നിവരായിരുന്നു കള്ളക്കടത്തിന് പദ്ധതിയിട്ടത്. ഗൾഫിൽവെച്ചാണ് ഇവരെ പരിചയപ്പെട്ടത്. നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തായതിനാല്‍ കോണ്‍സൽ ജനറലിെൻറ സഹായം തേടിയാണ് അന്ന് കോണ്‍സൽ ജനറലിെൻറ എക്സിക്യൂട്ടിവ് സെക്രട്ടറിയായിരുന്ന തന്നെ ഇവർ സമീപിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ കള്ളക്കടത്തില്‍ പങ്കാളിയാക്കി.
2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ 18 തവണ സ്വര്‍ണം കടത്തി. കോവിഡ് വ്യാപിച്ചതോടെ കോണ്‍സൽ ജനറല്‍ നാട്ടിൽ പോയി. ഇതോടെ അവിടത്തെ ചുമതല അറ്റാഷെ ഏറ്റെടുത്തു. അദ്ദേഹത്തെയും സ്വര്‍ണക്കടത്തിെൻറ ഭാഗമാക്കിയെന്നും സ്വപ്ന മൊഴി നൽകി.
ഗൂഢാലോചന 11 ഇടങ്ങളില്‍
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ 11 ഇടങ്ങളില്‍ ഒത്തുകൂടി പദ്ധതി തയാറാക്കിയെന്ന് എന്‍.ഐ.എ. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തൽ. പ്രതികള്‍ ഒത്തുകൂടിയതിെൻറ ദൃശ്യങ്ങള്‍ ലഭിച്ചതായും ഇത് പരിശോധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
11 ഇടങ്ങളിൽ നടന്ന ഗൂഢാലോചനയിൽ രണ്ടിടത്ത് എം. ശിവശങ്കറിെൻറ സാന്നിധ്യം എൻ.ഐ.എ സംശയിക്കുന്നുണ്ട്. അതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കൂടിയാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്. ശിവശങ്കർ താമസിച്ചിരുന്ന ഹെതർ ഫ്ലാറ്റ്, സമീപത്തുള്ള നക്ഷത്ര ഹോട്ടൽ, അമ്പലംമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റ് എന്നിവിടങ്ങളിലുൾപ്പെടെ ഗൂഢാലോചന നടന്നു.
സൗഹൃദ കൂട്ടായ്മ എന്ന പേരിലായിരുന്നു ഇവ പലതും. ജൂൺ 30ന് എത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുെവച്ചതോടെ പ്രതികൾ മൂന്ന് ദിവസം ഒരുമിച്ച് കൂടി. തുടർന്നാണ് ബാഗേജ് തിരിച്ചയക്കാനുള്ള നീക്കവും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.