അന്വേഷണം കോൺസുലേറ്റിലേക്ക്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിെൻറ അന്വേഷണം യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് ശക്തമാക്കാൻ കസ്റ്റംസ്. സ്വർണക്കടത്തിൽ കോൺസുലേറ്റിലെ അറ്റാഷെക്ക് പങ്കുണ്ടെന്ന സ്വപ്നയുടെയും സന്ദീപിെൻറയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആ വഴിക്ക് നീട്ടുന്നത്. ഒരു കിലോ സ്വർണത്തിന് 1500 ഡോളറായിരുന്നുവത്രെ അറ്റാെഷക്കുള്ള പ്രതിഫലം. ഇത് ഡോളറായിത്തന്നെയാണ് നല്‍കിയിരുന്നത്. തിരുവനന്തപുരത്തെ ഡോളര്‍ ഇടപാടുകാരന് വഴിയാണ് പ്രതിഫലം നല്‍കിയിരുന്നതെന്നും കസ്റ്റംസിെൻറ ചോദ്യംചെയ്യലില്‍ പ്രതികൾ സമ്മതിച്ചു.
ഇതിെൻറ അടിസ്ഥാനത്തിൽ ഈ ഡോളർ ഇടപാടുകാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. അതിൽനിന്നും ഡോളർ കൈമാറിയ ചില വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിനുപുറമെ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഗൂഢാലോചന നടന്നോയെന്നും സംശയിക്കുന്നുണ്ട്. നയതന്ത്ര ബാഗേജിൽ കൊണ്ടുവരുന്ന സ്വർണം കോൺസുലേറ്റിൽ എത്തിച്ചശേഷം അവിടെനിന്ന് കടത്തിയിട്ടുണ്ടോ തുടങ്ങിയ സംശയങ്ങളും ഉയർന്നിട്ടുണ്ട്. ആ സാഹചര്യത്തിലാണ് യു.എ.ഇ കോൺസുലേറ്റിലെ വിഡിയോ ദൃശ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചത്. അറ്റാഷെക്കെതിരായ സ്വപ്നയുടെയും സന്ദീപിെൻറയും മൊഴിയുടെ പശ്ചാത്തലത്തിൽ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കും.
അറ്റാഷെയെ കൂടി ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരൂ എന്നാണ് വിലയിരുത്തല്‍. കോൺസുലേറ്റിലെ ചില ജീവനക്കാർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ ജീവനക്കാരെ ചോദ്യംചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഹരിരാജിനെ വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ക്ലിയറൻസ് എജൻറ്സ് അസോസിയേഷൻ നേതാവ് ഹരി രാജിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. സ്വർണം കടത്തിയ നയതന്ത്ര ബാഗേജ് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തിലായിരുന്നു രണ്ടാംഘട്ട ചോദ്യം ചെയ്യൽ. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വൈകീട്ടോടെ ഇയാളെ വിട്ടയച്ചു.
അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്. ഹരിരാജിെൻറ ആദ്യ മൊഴിയും തുടർന്ന് കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളാണ് വീണ്ടും വിളിപ്പിക്കാൻ കാരണമെന്നാണ് സൂചന. സ്വര്‍ണക്കടത്ത് പിടിച്ച സമയത്ത് കസ്റ്റംസിനെ വിളിച്ചു എന്നതായിരുന്നു ഹരിരാജിനെതിരായ ആരോപണം.
ഗണ്‍മാനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സൽ ജനറലിെൻറ ഗണ്‍മാനായിരുന്ന ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഹാജരാകാന്‍ ജയഘോഷിന് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം.
നയതന്ത്ര ബാഗില്‍ കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനുശേഷം ജൂലൈ ഒന്നു മുതല്‍ നാലു വരെ പലതവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നു.
ഇരുവരെയും കോണ്‍സുലേറ്റില്‍നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് ബാഗ് പിടിച്ചുെവച്ച ശേഷവും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. നേരേത്ത എൻ.ഐ.എയും കസ്റ്റംസും ഇയാളെ ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.