മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. ചൊവ്വാഴ്ച കോവിഡ് വാർഡിൽനിന്ന് ചാടിപ്പോയ ആനാട് സ്വദേശിയാണ് മരിച്ചത്. നാട്ടുകാരും പൊലീസും പിടികൂടി ചൊവ്വാഴ്ച തന്നെ മെഡിക്കൽ കോളജിൽ എത്തിച്ച ഇയാൾ ബുധനാഴ്ച രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരെത്തി ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു.
ചൊവ്വാഴ്ച വാർഡിൽനിന്ന് മുങ്ങിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍നിന്ന് ഇയാള്‍ കടന്നതെങ്ങനെയാണ് വ്യക്തമല്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.