‘ശാഹീൻ ബാഗ്’ സമരപ്പന്തൽ: പൊളിക്കാനുറച്ച് വീണ്ടും പൊലീസ്, രോഷം കടുത്തതോടെ പിന്മാറി
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ ശാഹീൻ ബാഗ് സമരപ്പന്തൽ പൊളിച്ച് നീക്കാൻ സമരസമി തിക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ പന്തലുടമയെ സർമ്മദത്തിലാക്കിയും പൊളിക്ക ാൻ പൊലീസ് നീക്കം. സമരസമിതിക്ക് നൽകിയ സമയപരിധി ചൊവ്വാഴ്ച രാവിലെ പത്തിന് അവ സാനിച്ച സാഹചര്യത്തിൽ ഉച്ചക്ക് 12നകം പന്തൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് ഉടമക് ക് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു.
രാവിലെ പതിനൊന്നോടെ തൊഴിലാളികളുമായി പന്തലുടമ എത്തിയെങ്കിലും പൊളിക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ കട്ടായം പറഞ്ഞു. വേണമെങ്കിൽ പൊലീസ് പൊളിക്കെട്ടയെന്നും പന്തലില്ലാതെ സമരം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ ജനരോഷം ശക്തമാകുകയും ജനം തടിച്ചുകൂടുകയും ചെയ്തതോടെ പൊലീസ് പിൻമാറുകയായിരുന്നു. തൽക്കാലം പന്തൽ പൊളിക്കേണ്ടെന്നും പൊലീസ് നിർദേശിക്കുന്നത് വരെ തുടർ നടപടികളൊന്നും വേണ്ടെന്നും പന്തലുടമയെയും പൊലീസ് അറിയിച്ചു. ഇേതാടൊപ്പം പൊളിക്കാൻ കഴിയാത്ത സാഹചര്യം എഴുതി നൽകാനും ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ പൊലീസ് പ്രത്യക്ഷത്തിൽ പിൻമാറിയതോടെയാണ് പകലിലെ ആശങ്ക അകന്നത്. അതേസമയം രാത്രിയിൽ പൊളിച്ചുനീക്കാൻ പൊലീസ് ശ്രമമുണ്ടാകുമെന്ന സാഹചര്യത്തിൽ ശാഹീൻ ബാഗിൽ സമരക്കാവലും തുടങ്ങിയിട്ടുണ്ട്.
പൊലീസ് നീക്കത്തെ തുടർന്ന് വി.എം. സുധീരനും സി.ആർ നീലകണ്ഠനുമടക്കം നിരവധി പേർ എത്തിയിരുന്നു. ആസാദി മുദ്രാവാക്യം മുഴക്കിയാണ് സമരക്കാർ പ്രതിരോധിച്ചത്. വിവരമറിഞ്ഞ് വിവിധ സംഘടന നേതാക്കളും, ബഹുജനങ്ങളും വിദ്യാർഥികളും സമര പന്തലിൽ തടിച്ചുകൂടി. പന്തലില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നും തങ്ങളുടെ മുന്നിലുള്ള ലക്ഷ്യം പൗരത്വനിയമത്തെ ചെറുത്തുതോൽപ്പിക്കലും ഡൽഹി ശാഹീൻ ബാഗിന് െഎക്യദാർഢ്യം പ്രഖ്യാപിക്കലുമാണെന്ന് സമരസമതി ജനറൽ കൺവീനർ മേധ സുരേന്ദ്രനാഥ് വ്യക്തമാക്കി. പൊലീസുമായി ൈകയാങ്കളിക്കില്ല.
സമാധാനപരമായാണ് സമരം തുടരുന്നതെന്നും അവർ പറഞ്ഞു. പൗരത്വനിയമത്തിനെതിരെ സമരം െചയ്യുന്നവരോട് മോശം പെരുമാറ്റമാണ് പൊലീസിൽ നിന്നുണ്ടാകുന്നതെന്ന് വി.എം. സുധീരൻ പറഞ്ഞു. പ്രമേയം പാസാക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്ത സർക്കാറിെൻറ ഭാഗത്ത് നിന്നാണ് ഇത്തരം നീക്കമുണ്ടാകുന്നത്. പൊലീസ് നീക്കം ദുരൂഹമാണ്. ശാഹീൻ ബാഗ് ഐക്യദാർഢ്യ പന്തൽ കേരള സർക്കാർ ആർക്കു വേണ്ടിയാണ് പൊളിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.