‘ചാപ്പകുത്ത്’ മുതൽ ‘നടയടി’ വരെ
text_fieldsതിരുവനന്തപുരം: വിവിധ മേഖലകളിൽ പല മഹാരഥന്മാർക്ക് ജന്മം നൽകിയ ഇൗ കലാലയ മുത്ത ശ്ശി ഇന്ന് അതിരുകടന്ന അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കേന്ദ്രമായി മാറിയിരിക്ക ുകയാണ്. കോളജ് ഭരിക്കുന്നത് എസ്.എഫ്.െഎയാണെന്നാണ് വെപ്പെങ്കിലും അവരുടെ നേതൃത്വ ത്തിനുപോലും നിയന്ത്രിക്കാൻ കഴിയാത്തനിലയിൽ ക്രിമിനൽ സംഘങ്ങളുടെ ആസ്ഥാനമാണ് ഇ ന്ന് കോളജ് വളപ്പ്.
പഠനജീവിതം കഴിഞ്ഞിട്ടും കാമ്പസ് വിടാത്ത ഒരു സംഘമാണ് അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.ഇഷ്ടമില്ലാത്തവരെ മർദിച്ചൊതുക്കിയും അനധികൃത പണപ്പിരിവുമൊക്കെയായി ഒരു കൂട്ടം ഇവിടെ വിലസുകയാണ്. അതാണ് പലപ്പോഴും ഇവിടത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം.
അതിന് എസ്.എഫ്.െഎ യൂനിറ്റ് കമ്മിറ്റിയെന്ന ഒാമനപ്പേരുകൂടിയാകുേമ്പാൾ എല്ലാം ഭദ്രം. എസ്.എഫ്.െഎ ക്കാരനല്ലാത്ത ഒരാൾക്ക് ഇവിടെ പഠിക്കാൻ കഴിയാത്ത അവസ്ഥയാണ്. മറ്റേതെങ്കിലും വിദ്യാർഥി സംഘടനയോട് ആഭിമുഖ്യമുള്ള ഒരു വിദ്യാർഥി കോളജിൽ ചേരാൻ അപേക്ഷ വാങ്ങാൻ എത്തിയാൽപോലും ക്രൂരമായി മർദിച്ചുവിടും. അത് ഭരണപക്ഷത്തെ എ.െഎ.എസ്.എഫുകാരനായാലും അവസ്ഥ വ്യത്യസ്തമല്ല.
എം.എസ്.എഫ്, എസ്.െഎ.ഒ, കാമ്പസ്ഫ്രണ്ട്, കെ.എസ്.യു പ്രവർത്തകരായ നിരവധിപേർ പഠനം ഉപേക്ഷിച്ച് കോളജ് വിട്ടിട്ടുണ്ട്.വർഷങ്ങൾക്ക് മുമ്പ് ഒരു വിദ്യാർഥിയുടെ ശരീരത്തിൽ ചാപ്പകുത്തിയതും അതിനുശേഷം നിരവധി വിദ്യാർഥികളെ കുത്തിയും അടിച്ചും പരിക്കേൽപിച്ചതും വിദ്യാർഥിനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതും സഹവിദ്യാർഥിനികൾക്ക് മുന്നിൽെവച്ച് യുവാവിനെ അതിക്രൂരമായി മർദിച്ചതുമായ സംഭവങ്ങൾ ഇവിടെ തുടർക്കഥയാണ്. ഇതിനൊക്കെ ചില അധ്യാപകരുടെയും ഒത്താശയുണ്ടെന്നത് മറ്റൊരു വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.