വിദ്യാർഥികൾ ചോദിക്കുന്നു; എവിടെ, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം
text_fieldsതിരുവനന്തപുരം: തൂവെള്ളക്കൊടിയിൽ ആലേഖനം ചെയ്ത സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലി സം എന്ന മുദ്രാവാക്യത്തിെൻറ അർഥവും വ്യാപ്തിയും അറിയാത്തവരാണ് യൂനിവേഴ്സിറ്റി കോളജ ിലെ എസ്.എഫ്.ഐ നേതാക്കളെന്ന് അനുഭാവികളായ വിദ്യാർഥികൾ. കോളജിൽ ഇനി മുതൽ മറ്റ് പാർ ട്ടികൾക്കും സംഘടനാസ്വാതന്ത്ര്യം വേണം. എസ്.എഫ്.ഐയെ ഇഷ്ടപ്പെട്ടിട്ടാണ് കോളജിലേക്ക് വന്നത്, നേതാക്കളുടെ ഉപദ്രവം കാരണം പാര്‍ട്ടിയെത്തന്നെ വെറുത്ത നിലയിലാണ്. സ്വേച്ഛാധിപത്യമാണ് കോളജിൽ നടക്കുന്നത്. മറ്റ് പാർട്ടികളാരെങ്കിലും നോമിനേഷനുമായി വന്നാൽ ഇടിമുറിയിൽ (യൂനിറ്റ് ഓഫിസ്) കയറ്റി മർദിക്കും -മൂന്നാം വർഷ വിദ്യാർഥിനി ആതിര പറയുന്നു.
ക്രിമിനലുകളെപ്പോലെയാണ് പെൺകുട്ടികളടക്കമുള്ളവരോട് യൂനിറ്റ് നേതാക്കൾ പെരുമാറുന്നത്. നേതാക്കൾ ക്ലാസില്‍ കയറാറില്ല. ഇവർക്കുള്ള ഹാജർ അധ്യാപകർ അറിഞ്ഞ് നൽകും. ഓരോ ആഴ്ചയിലും പണപ്പിരിവ് നല്‍കണം. നല്‍കിയില്ലെങ്കില്‍ എസ്.എഫ്.ഐ അനുഭാവികളാണെങ്കിൽപോലും യൂനിറ്റ് ഓഫിസിൽ കയറ്റി മർദിക്കും. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും മര്‍ദനമേറ്റിട്ടുണ്ട്. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ മുഖവിലക്കെടുക്കില്ല.
അധ്യാപകര്‍ ഇടതു സംഘടനയിൽപെട്ടവരായതിനാല്‍ നേതാക്കളെ സംരക്ഷിക്കുകയാണ് പതിവ്. സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോടുപോലും സംസാരിക്കാന്‍ വിദ്യാര്‍ഥി നേതാക്കള്‍ സമ്മതിക്കാറില്ല. കാമ്പസില്‍ കൂട്ടംകൂടിനിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസിലേക്കയക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയറാറുമില്ല, ഇവരുടെ അനുവാദമില്ലാതെ പാടാൻ പോലും തങ്ങൾക്ക് ഭയമാണ് -വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.